breaking news New

സ്വത്തുതർക്കം ; അമ്മയെ ചൂടുവെള്ളമൊഴിച്ച് പൊള്ളിക്കുകയും കമ്പിവടികൊണ്ട് മർദിക്കുകയും ചെയ്തതായി പരാതി : ഹണിട്രാപ്പ് അടക്കം നിരവധി കേസുകളിൽ പ്രതിയായ അശ്വതി അച്ചുവിനെതിരെ വീണ്ടും കേസ്

കൊല്ലം ആയൂര്‍ ഇടമുളയ്ക്കല്‍ സ്വദേശി രാധാമണിക്കാണ് പൊള്ളലേറ്റത്. രാധാമണിയെ മകള്‍ അശ്വതിയും (37) ചെറുമകള്‍ അമൃതയും (18) ചേര്‍ന്ന് ക്രൂരമായി ഉപദ്രവിക്കുകയായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. വീടും സ്ഥലവും തങ്ങളുടെ പേരില്‍ എഴുതി നല്‍കണമെന്ന് ആവശ്യപ്പെട്ടായിരുന്നു മകളുടെ അതിക്രമം.

ചൂടുവെള്ളം ഒഴിച്ചതിന് പുറമേ കൈ കൊണ്ടും കമ്പി വടി കൊണ്ടും രാധാമണിയെ ഉപദ്രവിച്ചതായി വിവരമുണ്ട്.

സംഭവത്തില്‍ ചടയമംഗലം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മുന്‍പ് ഹണിട്രാപ്പ് ഉള്‍പ്പെടെ ഒട്ടേറെ കുറ്റകൃത്യങ്ങളില്‍ പ്രതിയായിട്ടുള്ള ആയൂര്‍ ഒഴുകുപാറയ്ക്കല്‍ സ്വദേശിയായ 'അശ്വതി അച്ചു' എന്ന അശ്വതിയാണ് ഈ കേസിലെ മുഖ്യപ്രതി.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4