breaking news New

ഒരുക്കങ്ങൾ പൂർണ്ണം ; നെഹ്റു ട്രോഫി വള്ളംകളിയുടെ ആവേശത്തിലേക്ക് നാടും നഗരവും ഒരുങ്ങവെ ആലപ്പുഴ ജില്ലയില്‍ നാളെ പ്രാദേശിക അവധി

ആലപ്പുഴ :
ആലപ്പുഴ ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പ്രാദേശിക അവധി പ്രഖ്യാപിച്ചു.

പൊതുപരീക്ഷകള്‍ മുന്‍നിശ്ചയ പ്രകാരം നടക്കും. ഇത് സംബന്ധിച്ച് ജില്ലാ കലക്ടര്‍ ഷാജി വി. നായര്‍ ഉത്തരവിറക്കി.

ജലോത്സവദിനമായ ആഗസ്റ്റ് 22ന് ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കും.

ആലപ്പുഴയുടെ ഏറ്റവും വലിയ ജനകീയ ആഘോഷങ്ങളിലൊന്നായ നെഹ്റു ട്രോഫി വള്ളംകളിക്ക് മുന്നോടിയായാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. പുന്നമടക്കായലില്‍ നടക്കുന്ന മത്സരത്തിലേക്ക് വന്‍ ജനക്കൂട്ടം എത്തുന്നതിനാല്‍ ഗതാഗതം ഉള്‍പ്പെടെയുള്ള വിവിധ മേഖലകളില്‍ തിരക്ക് അനുഭവപ്പെടാന്‍ സാധ്യതയുണ്ട്.

അതേസമയം, മുന്‍നിശ്ചയിച്ച പൊതുപരീക്ഷകള്‍ക്ക് അവധി ബാധകമല്ല. പൊതുപരീക്ഷകള്‍ നേരത്തെ നിശ്ചയിച്ച സമയക്രമം അനുസരിച്ച് തന്നെ നടക്കുമെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി.

വള്ളപ്പാട്ടിന്റെയും തുഴച്ചിലിന്റെയും ആവേശത്തിലേക്ക് ആലപ്പുഴ നീങ്ങുന്നതിനിടെയാണ് സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിരിക്കുന്നത്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4