breaking news New

വിപണി വിലയേക്കാൾ കുറഞ്ഞ വിലയ്ക്ക് നാടൻ - ഹോർട്ടികോർപ്പ് പച്ചക്കറികൾ ; ഓണം സമൃദ്ധി കർഷക വിപണി പത്തനംതിട്ട ഇലന്തൂരിൽ ഉദ്ഘാടനം ചെയ്തു

പത്തനംതിട്ട : ഓണം സമൃദ്ധി കർഷക വിപണി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഗീത സജീവ് ഭാസ്‌കർ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് മെമ്പർ കെ.ജി.റെജി അദ്ധ്യക്ഷത വഹിച്ചു.

ജില്ലാ കൃഷി ഡെപ്യൂട്ടി ഡയറക്ടർ ജാനറ്റ് ഡാനിയേൽ സന്ദേശം നൽകി. ആരോഗ്യ-വിദ്യാഭ്യാസ സമിതി അദ്ധ്യക്ഷൻ മുഖ്യ പ്രഭാഷണം നടത്തി.

പഞ്ചായത്ത് മെമ്പർ ഇന്ദിര മോഹൻ,കൃഷി ആഫീസർ അരുണിമ എം.എൻ.,കാർഷിക വികസന സമിതി അംഗങ്ങൾ ആയ അച്ചൻകുഞ്ഞ്,വർഗീസ് സക്കറിയ, പച്ചക്കറി ക്ലസ്റ്റർ അംഗങ്ങൾ ആയ വിൽസൻ ഏബ്രഹാം പി.വർഗീസ്, തോമസ് സി. എ., സി.ഡി.എസ്.മെമ്പറൻമാരായ ശ്രീകലാ റെജി, കുസുമകുമാരി, മികച്ച ജൈവ കർഷകൻ പി.എൻ.ഗോപിനാഥൻ നായർ, കൃഷി അസിസ്ൻ്റൻസ് ജയശ്രി ആർ, സജീവ് എം.റ്റി., ഹരി എസ് എന്നിവർ പ്രസംഗിച്ചു.

വിപണി വിലയേക്കാൾ കുറഞ്ഞ വിലയ്ക്ക് നാടൻ-ഹോർട്ടികോർപ്പ് പച്ചക്കറികൾ 25 വരെ ലഭിക്കും. കൂടിയവിലയ്ക്ക് കർഷകരിൽ നിന്ന് ശേഖരിച്ച കാർഷിക ഉത്പനങ്ങൾ കുറഞ്ഞ വിലയ്ക്ക് ഉപഭോക്താക്കൾക്ക് വിതരണം ചെയ്യുന്നു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4