breaking news New

ഗാന്ധിജയന്തിയിൽ ശുചീകരണ സന്ദേശവുമായി പത്തനംതിട്ട മല്ലപ്പള്ളി NSS വളണ്ടിയർമാർ : ‘കയ്യോട് കൈ’ പദ്ധതിയുടെ ഭാഗമായി മല്ലപ്പള്ളി കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡും പരിസരവും ശുചീകരിച്ച് THSS മല്ലപ്പള്ളി NSS വളണ്ടിയർമാർ

മല്ലപ്പള്ളി : മല്ലപ്പള്ളി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ‘കയ്യോട് കൈ’ ശുചീകരണ പരിപാടിയിൽ ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂൾ മല്ലപ്പള്ളി എൻ.എസ്.എസ് യൂണിറ്റ് 35 & 52-ലെ വളണ്ടിയർമാർ പങ്കെടുത്തു.

പരിപാടിയുടെ ഭാഗമായി മല്ലപ്പള്ളി ടൗണിലും പരിസര പ്രദേശങ്ങളിലും ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. ശുചിത്വം, പരിസ്ഥിതി സംരക്ഷണം, സാമൂഹിക ഉത്തരവാദിത്തം എന്നിവയുടെ സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ടാണ് എൻ.എസ്.എസ് വളണ്ടിയർമാർ പ്രവർത്തനങ്ങളിൽ സജീവമായി പങ്കാളികളായത്.

എൻ.എസ്.എസ് യൂണിറ്റ് 35 പ്രോഗ്രാം ഓഫീസർ ശ്രീമതി ശ്രീലക്ഷ്മി എച്ചിന്റെ നേതൃത്വത്തിൽ ഫിസിക്സ് അധ്യാപിക ശ്രീമതി ജൈജി സൂസൻ സണ്ണി, ഗണിതശാസ്ത്ര അധ്യാപിക ശ്രീമതി ആര്യ അജിത്ത്, ഇംഗ്ലീഷ് അധ്യാപിക ശ്രീമതി അതിര അനന്ദ് എന്നിവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

കൂടാതെ, എൻ.എസ്.എസ് യൂണിറ്റ് 35 & 52-ന്റെ നേതൃത്വത്തിൽ മല്ലപ്പള്ളി കെ.എസ്.ആർ.ടി.സി ബസുകളും പരിസരവും ശുചീകരിച്ചു.

എൻ.എസ്.എസ് വളണ്ടിയർമാർ കൂട്ടായ്മയായി പ്രവർത്തിച്ച് ബസുകളുടെയും ബസ് സ്റ്റാൻഡ് പരിസരത്തിന്റെയും ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. ശുചിത്വം, സാമൂഹിക ഉത്തരവാദിത്തം, സേവന മനോഭാവം എന്നിവയുടെ പ്രാധാന്യം വിദ്യാർത്ഥികളിൽ വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.

എൻ.എസ്.എസ് യൂണിറ്റ് 52 പ്രോഗ്രാം ഓഫീസർ ശ്രീ. അഫ്സൽ അഷ്റഫ്, ഫിസിക്സ് അധ്യാപിക ശ്രീമതി ജെൻസി ഫിലിപ്പ് എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. എൻ.എസ്.എസ് വളണ്ടിയർമാരുടെ സജീവ പങ്കാളിത്തത്തോടെ ശുചീകരണ പ്രവർത്തനം വിജയകരമായി പൂർത്തിയാക്കി.

റിപ്പോർട്ട് : ഇല്യാസ് വായ്പൂര്
സി - മീഡിയ ഓൺലൈൻ


Image
Image
Image
Image

സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4