തിരുവല്ല : എൻസിഎസിലെ തങ്ങളുടെ നിക്ഷേപം കഴിഞ്ഞ മൂന്നു വർഷമായി തിരിച്ചു നൽകാത്തതുൾപ്പെടെയുള്ള വൻ സമ്പത്തിക തട്ടിപ്പിനെതിരെയാണ് എൻ സി എ സിന് മുഖ്യ പങ്കാളിത്തമുള്ള പത്തനംതിട്ട തിരുവല്ല ഇരവിപേരൂരിൽ പ്രവർത്തിക്കുന്ന ഓ ഇ എം സ്‌കൂളിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തിയത്. അന്തരിച്ച എൻ സി എസ് ഇരവിപേരൂർ ശാഖാ മാനേജർ ജോൺ തോമസിന് അനുശോചനമർപ്പിച്ച ശേഷമാണ് കാൽനട ജാഥയായി പ്രകടനം ആരംഭിച്ചത്.
തുടർന്ന് നടന്ന ധർണ്ണ കോയിപ്രം ബ്ളോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ടി . കെ . രാമചന്ദ്രൻ നായർ ഉദ്ഘാടനം ചെയ്തു. പ്രസന്നകുമാരൻ നായർ അധ്യക്ഷത വഹിച്ചു. ടി.ടി. തോമസ്, മാത്തുക്കുട്ടി കലയത്തിനാൽ, നിക്ഷേപക പ്രതിനിധികൾ തുടങ്ങിയവർ പ്രസംഗിച്ചു.
പ്രശ്‌ന പരിഹാരത്തിന് മാനേജ്മെൻ്റ് മുന്നോട്ട് വന്നില്ലെങ്കിൽ സമര പരിപാടികൾ ശക്തമാക്കുമെന്ന് സമര സമിതി ഭാരവാഹികൾ അറിയിച്ചു.
പത്തനംതിട്ട തിരുവല്ല നെടുംപറമ്പിൽ ക്രെഡിറ്റ് സിൻഡിക്കേറ്റ് സ്റ്റാഫ് വെൽഫയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ എൻസിഎസ് ജീവനക്കാരും നിക്ഷേപകരും സംയുക്തമായി പ്രതിഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു
Advertisement
Advertisement
Advertisement