breaking news New

മാവേലിക്കരയിൽ യുവതിയുടെ ദുരൂഹ മരണം ; ശരീരത്തിൽ മർദനത്തിന്റെ പാടുകൾ , ഭർത്താവിനെതിരെ ആരോപണവുമായി ബന്ധുക്കൾ

മാവേലിക്കര : മുള്ളിക്കുളങ്ങര അശ്വതിയില്‍ രാജേഷിന്റെ ഭാര്യ രാജലക്ഷ്മിയെയാണ് (43) കണ്ടിയൂരിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ച നിലയില്‍ പ്രവേശിപ്പിച്ചത്. മൃതദേഹത്തില്‍ മര്‍ദനമേറ്റ പാടുകളുണ്ടെന്നും മരണത്തില്‍ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കുമെന്നും ബന്ധുക്കള്‍ വ്യക്തമാക്കി.

രാവിലെ എട്ടോടെ മകള്‍ ആദിത്യ വിളിച്ചപ്പോഴാണ് രാജലക്ഷ്മി പ്രതികരിക്കാതിരുന്ന കാര്യം ശ്രദ്ധയില്‍പ്പെടുന്നത്. തുടര്‍ന്ന് ആദിത്യ കായംകുളത്തുള്ള സഹോദരി ഐശ്വര്യയെയും മറ്റ് ബന്ധുക്കളെയും വിവരമറിയിച്ചു. ചലനമറ്റ നിലയില്‍ കാണപ്പെട്ട രാജലക്ഷ്മിയെ ബന്ധുക്കള്‍ ഉടന്‍തന്നെ സമീപത്തെ സ്വകാര്യ ക്ലിനിക്കിലും തുടര്‍ന്ന് കണ്ടിയൂരിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും അതിനുമുമ്പേ മരണം സംഭവിച്ചിരുന്നതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.

ഓട്ടോറിക്ഷ ഡ്രൈവറായ ഭര്‍ത്താവ് രാജേഷ് രാജലക്ഷ്മിയെ നിരന്തരം ശാരീരികമായി ഉപദ്രവിക്കാറുണ്ടായിരുന്നുവെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. ഞായറാഴ്ച രാത്രിയും രാജലക്ഷ്മിയെ മര്‍ദിച്ച ശേഷം ഓട്ടോറിക്ഷയുമായി പുറത്തുപോയ രാജേഷ് പിന്നീട് ഫോണ്‍ എടുക്കാനായി തിരികെ വീട്ടിലെത്തിയ ശേഷം വീണ്ടും തിരികെ പോവുകയായിരുന്നു. അതിനുശേഷം ഇയാള്‍ വീട്ടില്‍ തിരിച്ചെത്തിയിട്ടില്ല. കൂടാതെ തങ്ങള്‍ക്ക് ഇനി ജീവിക്കേണ്ട എന്ന് രാജലക്ഷ്മി സൂചിപ്പിച്ചിരുന്നതായി ഇളയ മകള്‍ ആദിത്യയും വെളിപ്പെടുത്തി. സംഭവത്തില്‍ ദുരൂഹത നീക്കാന്‍ പൊലീസ് അന്വേഷണം ആവശ്യപ്പെട്ടിരിക്കുകയാണ് ബന്ധുക്കള്‍.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4