breaking news New

തിരുവനന്തപുരം പൂവാർ കരിങ്കുളത്ത് 20കാരന്റെ ദുരൂഹ മരണം ; പെൺസുഹൃത്തിന്റെ വീടിന് സമീപത്തെ പൊട്ടക്കിണറ്റിൽ കണ്ടെത്തിയ മൃതദേഹത്തിൽ ശാസ്ത്രീയ പരിശോധനകൾക്ക് ശേഷം വിശദമായ അന്വേഷണം

തിരുവനന്തപുരം :
കിണറ്റിൽ നിന്ന് കണ്ടെത്തിയ മൊബൈൽ ഫോണും ഭക്ഷണപ്പൊതിയും പരിശോധനയ്ക്കായി അയക്കും. സംഭവദിവസം വീട്ടിൽ മകളും മുത്തച്ഛനും മാത്രമാണ് ഉണ്ടായിരുന്നതെന്നാണ് പെൺകുട്ടിയുടെ അമ്മയുടെ മൊഴി.

കഴിഞ്ഞ മാസം 23നാണ് സാനോജിനെ പൊട്ടക്കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സുഹൃത്തിന്റെ വീട്ടിലേക്ക് പോകുകയാണെന്നും രാത്രി അവിടെ തങ്ങുമെന്നും പറഞ്ഞാണ് യുവാവ് വീട്ടിൽ നിന്നിറങ്ങിയത്. എന്നാൽ പെൺസുഹൃത്തുമായി ബന്ധപ്പെട്ടപ്പോഴാണ് യുവാവിനെ കാണാനില്ലെന്ന വിവരം കുടുംബം അറിയുന്നത്. തുടർന്ന് നടത്തിയ തിരച്ചിലിനൊടുവിൽ മൂന്ന് ദിവസത്തിന് ശേഷമാണ് പെൺകുട്ടിയുടെ വീടിന് സമീപത്തെ പൊട്ടക്കിണറ്റിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്.

ആഴവും വെള്ളവും കുറവുള്ള കിണറ്റിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയതാണ് ദുരൂഹതയ്ക്ക് കാരണമായത്. സംഭവം കൊലപാതകമാണെന്നും വിശദമായ അന്വേഷണം വേണമെന്നും കുടുംബം ആരോപിച്ചിരുന്നു. ഇതിനിടെയാണ് സാനോജിന്റെ മൊബൈൽ ഫോൺ കിണറ്റിൽ നിന്ന് കണ്ടെത്തിയത്. എന്നാൽ രണ്ട് തവണ പരിശോധന നടത്തിയിട്ടും ഫോൺ കണ്ടെത്താനായിരുന്നില്ലെന്നാണ് ബന്ധുക്കളുടെ ആരോപണം.

സംഭവദിവസം പെൺസുഹൃത്തിന്റെ നിർദേശപ്രകാരം സാനോജ് ഷവർമ വാങ്ങിയിരുന്നതായുള്ള വിവരങ്ങളും നേരത്തെ പുറത്തുവന്നിരുന്നു. മൊബൈൽ ഫോണിന്റെയും ഭക്ഷണപ്പൊതിയുടെയും ശാസ്ത്രീയ പരിശോധനാഫലം അന്വേഷണത്തിൽ നിർണായകമാകുമെന്നാണ് പ്രതീക്ഷ.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4