breaking news New

പത്തനംതിട്ടയിൽ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കെടുത്ത ഓഫ് റോഡ് വാഹനത്തിന് പിഴ ചുമത്തിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ ഒടുവിൽ ഹൈക്കോടതി ഉത്തരവ് നടപ്പാക്കി മോട്ടോർ വാഹന വകുപ്പ് !

അനധികൃത രൂപമാറ്റം വരുത്തിയെന്ന കണ്ടെത്തലിൽ പത്തനംതിട്ട ഉള്ളന്നൂർ സ്വദേശിയായ വാഹന ഉടമയ്ക്ക് 50,000 രൂപ പിഴ നോട്ടീസ് നൽകി.

ഹൈക്കോടതിയുടെ കർശന നിർദേശത്തെത്തുടർന്നാണ് മുൻപ് ചുമത്തിയ തുകയേക്കാൾ ഉയർന്ന പിഴയിട്ട് നടപടി സ്വീകരിച്ചത്. മുൻപ് വാഹനത്തിൽ അനധികൃതമായി ഘടിപ്പിച്ച ലൈറ്റുകൾക്ക് 5000 രൂപ മാത്രമാണ് മോട്ടോർ വാഹന വകുപ്പ് പിഴ ഈടാക്കിയിരുന്നത്.

എന്നാൽ, വിഷയത്തിൽ സ്വമേധയാ ഇടപെട്ട ഹൈക്കോടതി, വാഹനത്തിലെ അനധികൃത ടയറുകൾ ഉൾപ്പെടെയുള്ള മോഡിഫിക്കേഷനുകൾ പരിശോധിക്കുകയും കൂടുതൽ വലിയ തുക പിഴ ഈടാക്കാൻ ഉത്തരവിടുകയുമായിരുന്നു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4