കൊല്ലം :
ഇസ്രയേലിൽ ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർത്ഥികളിൽ നിന്ന് കോടിക്കണക്കിന് രൂപ തട്ടിയെടുത്ത കേസിലെ മുഖ്യപ്രതികൾ പോലീസ് പിടിയിൽ. തട്ടിപ്പിന് പിന്നാലെ ഒളിവിൽ പോയ അരുൺ എസ്രാ, മേരി ലോപ്പസ് എന്നിവരെയാണ് പ്രത്യേക അന്വേഷണസംഘം ചണ്ഡീഗഡിൽ നിന്ന് പിടികൂടിയത്.
ഹിമാചൽ പ്രദേശിലും ചണ്ഡീഗഡിലുമായി ക്യാമ്പ് ചെയ്താണ് പോലീസ് അന്വേഷണം നടത്തിയത്. പോലീസ് നീക്കം മനസ്സിലാക്കിയ പ്രതികൾ മണാലിയിലെ ഒളിത്താവളത്തിൽ നിന്ന് രക്ഷപ്പെട്ട് ചണ്ഡീഗഡിലേക്ക് കടക്കുകയായിരുന്നു.
മൊബൈൽ ഫോണുകൾ പോലും ഉപയോഗിക്കാതെയായിരുന്നു പ്രതികളുടെ ഒളിച്ചോട്ടം. ഇത് അന്വേഷണസംഘത്തിന് വലിയ വെല്ലുവിളിയായി. ഇതിനിടെ പ്രതികൾ ഉത്തരേന്ത്യയിലേക്ക് കടന്നതായി പോലീസിന് വിവരം ലഭിച്ചതോടെ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ച് തിരച്ചിൽ വ്യാപിപ്പിച്ചു.
തുടർന്ന് പ്രതികളെ പിന്തുടർന്ന പോലീസ്, ഒൻപതാം തീയതി പുലർച്ചെ മൂന്ന് മണിയോടെ ചണ്ഡീഗഡ് സെക്ടർ 17-ലെ ഡൗൺടൗൺ ഹോട്ടൽ പരിസരത്ത് നിന്ന് സാഹസികമായി ഇരുവരെയും പിടികൂടുകയായിരുന്നു.
സിറ്റി പോലീസ് കമ്മീഷണർ അശ്വതി ജിജിയുടെ നിർദേശപ്രകാരം എ.സി.പി ഷാജി സുഗുണൻ, സി.ഐ രാജേഷ്, എസ്.എച്ച്.ഒ വിഷ്ണു സജീവ് എന്നിവരുടെ നേതൃത്വത്തിലാണ് ഓപ്പറേഷൻ ഏകോപിപ്പിച്ചത്.
🖥️ CENTRAL MEDIA NEWS DESK | 🌐www.cmediaonline.in
ഇസ്രയേലിൽ ജോലി വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ് ; ഒളിവിൽ കഴിഞ്ഞ മുഖ്യപ്രതികളെ ചണ്ഡീഗഡിൽ നിന്ന് സാഹസികമായി പിടികൂടി പോലീസ്
Advertisement
Advertisement
Advertisement