breaking news New

പത്തനംതിട്ട മല്ലപ്പള്ളി ആനിക്കാട് 13 കാരിയായ പെൺകുട്ടിയോട് ലൈംഗിക അതിക്രമം കാട്ടിയ പ്രതിക്ക് 7 വർഷം തടവും 70,000/-രൂപ പിഴയും വിധിച്ച് പത്തനംതിട്ട പ്രത്യേക അതിവേഗ പോക്സോ കോടതി

പത്തനംതിട്ട / മല്ലപ്പള്ളി :
സ്കൂളിൽ പോകുന്നതിനായി ബസ് കാത്തുനിന്ന 13 കാരിയായ പെൺകുട്ടിയോട് ലൈംഗിക അതിക്രമം കാട്ടുകയും നഗ്നതാ പ്രദർശനം നടത്തുകയും ചെയ്ത പത്തനംതിട്ട ജില്ലയിൽ, മല്ലപ്പള്ളി വെസ്റ്റ് ആനിക്കാട് എന്ന സ്ഥലത്ത് നെടുമണ്ണിൽ വീട്ടിൽ വിബിൻ മോൻ വി പി (39)യെ ആണ് ശിക്ഷിച്ചത്.

2025 നവംബർ 19ന് ആണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. രാവിലെ എട്ടര മണിയോടെ സ്കൂൾ ബസ് കാത്തുനിന്ന പെൺകുട്ടിയെ വീട്ടുകാര്യങ്ങൾ അന്വേഷിച്ച് അടുത്തുകൂടിയ പ്രതി ലൈംഗികമായി ആക്രമിക്കുകയായിരുന്നു. കുതറി ഓടിയ പെൺകുട്ടിയെ പിന്തുടർന്ന് പ്രതി നഗ്നതാ പ്രദർശനവും നടത്തി.

അന്നത്തെ കീഴ്വായ്പൂർ പോലീസ് ഇൻസ്പെക്ടർ ആയിരുന്ന ജയ്മോൻ കെ എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുകയും പ്രതിക്കെതിരെ കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു.

കേസിന്റെ വിചാരണ വേളയിൽ 12 സാക്ഷികളെ വിസ്തരിച്ചു. പ്രത്യേക അതിവേഗ കോടതി ജഡ്ജി ടി മഞ്ജിത്ത് ആണ് വിധി പ്രസ്താവം നടത്തിയത്.

പ്രോസീക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസീക്യൂട്ടർ റോഷൻ തോമസ് ഹാജരായി. സീനിയർ സിവിൽ പോലീസ് ഓഫീസർ അപർണ A T പ്രോസീക്യൂഷൻ നടപടികളിൽ സഹായി ആയി പ്രവർത്തിച്ചു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4