breaking news New

യുവതിയെ ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന പരാതി ; തൃശൂരിലെ മിമിക്രി കലാകാരൻ അറസ്റ്റിൽ

തൃശൂർ: സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയിൽ നിന്ന് പണം തട്ടിയെടുക്കുകയും സ്വകാര്യ ചിത്രങ്ങൾ ദുരുപയോഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന പരാതിയിൽ മിമിക്രി കലാകാരൻ അറസ്റ്റിൽ. തൃശൂർ അരനാട്ടുകര ഒളരിക്കര സ്വദേശി വി.ബി. സതീഷ് (47) എന്ന സതീഷ് ഒളരിയെയാണ് വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തത്.

വിഴിഞ്ഞം കോട്ടപ്പുറം സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് നടപടി. കഴിഞ്ഞ ഡിസംബർ മുതൽ ഫെബ്രുവരി വരെ പലതവണയായി യുവതിയിൽ നിന്ന് യു.പി.ഐ വഴി 1.25 ലക്ഷം രൂപ കൈപ്പറ്റിയെന്നാണ് ആരോപണം. കൂടാതെ 20,300 രൂപ വിലവരുന്ന ഇലക്ട്രോണിക്സ് ഉപകരണങ്ങളും വിമാന ടിക്കറ്റ് എടുത്തുനൽകിയ ഇനത്തിൽ 20,400 രൂപയും തട്ടിയെടുത്തതായി പൊലീസ് വ്യക്തമാക്കി.

പണം തിരികെ ആവശ്യപ്പെട്ടതോടെയാണ് ഭീഷണി ആരംഭിച്ചതെന്നാണ് പരാതി. മോർഫ് ചെയ്ത ചിത്രങ്ങൾ യുവതിയുടെ ബന്ധുക്കൾക്കും ജോലി ചെയ്യുന്ന സ്ഥാപനത്തിലും അയച്ചുനൽകുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു.

സംഭവത്തിൽ പ്രതിയുടെ സഹോദരിയും രണ്ടാം പ്രതിയാണ്. ശബ്ദസന്ദേശത്തിലൂടെ സഹോദരിയും യുവതിയെ ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം. ഇരുവർക്കുമെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കേസിൽ തുടർ അന്വേഷണം പുരോഗമിക്കുകയാണ്.

CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4