breaking news New

പ്രതിസന്ധി നിറഞ്ഞ കാലഘട്ടത്തിൽ യാക്കോബായ സഭയെ സമാധാനത്തോടെ നയിക്കാൻ ശ്രേഷ്ഠ ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവാ യ്ക്ക് കഴിയുമെന്നു ഡോ തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത

സഭയിലും സമൂഹത്തിലും സമാധാനം ഉണ്ടാകാൻ കൂട്ടായ പ്രവർത്തനം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

ശ്രേഷ്ഠ ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവായ്ക്ക് യാക്കോബായ സഭ പത്തനംതിട്ട തിരുവല്ല നിരണം ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ കാവുംഭാഗം സെന്റ് ജോർജ് യാക്കോബായ കത്തീഡ്രലിൽ നൽകിയ സ്വീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഡോ. ഗീവർഗീസ് മാർ കൂറി ലോസ് അധ്യക്ഷത വഹിച്ചു. ആന്റോ ആൻ്റണി എംപി മുഖ്യപ്രഭാഷണവും മാർ സാമുവൽ തെയോഫിലോസ് മെത്രാപ്പൊലീത്ത, ആർച്ച് ബിഷപ് ഡോ. തോ മസ് മാർ കൂറിലോസ് എന്നിവർ അനുഗ്രഹ പ്രഭാഷണവും നടത്തി.

മാത്യു ടി തോമസ് എം എൽഎ, യൂഹാനോൻ മാർ മിലിത്തിയോസ്, മാത്യൂസ് മാർ തേവോദോസിയോസ്, കുര്യാക്കോസ് മാർ ഗ്രിഗോറിയോസ്, കുര്യാക്കോസ് മാർ ഇവാനിയോസ്,

യാക്കോബായ സഭ വൈദിക ട്രസ്റ്റി ഫാ.റോയി ജോർജ് കട്ടച്ചിറ, എൻഎസ്എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് ആർ.മോഹൻകുമാർ, എസ്എൻഡിപി തിരുവല്ല യൂണിയൻ അഡ്മിനിസ്ട്രേറ്റർ സന്തോഷ് ശാന്തി,

ചലച്ചിത്ര സംവിധായകരായ ബ്ലെസി, ബാബു തിരുവല്ല, ഭദ്രാസന സെക്രട്ടറി ഫാ. റോജൻ രാജൻ, ഫാ. റജി മാത്യൂ, ഫാ. മാത്യൂസ് കാവുങ്കൽ, ലാബി ചെറിയാൻ എന്നിവർ പ്രസംഗിച്ചു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5