breaking news New

ഭർത്താവിനെ ഉപേക്ഷിച്ച് മറ്റൊരാളുടെ കൂടെ ഒളിച്ചോടിയെന്ന സോഷ്യൽ മീഡിയ പ്രചാരണങ്ങൾക്കിടെ പ്രതികരണവുമായി അഖിൽ എൻആർഡിയുടെ ഭാര്യ മേഘ നായർ

‘ചെങ്ങന്നൂരുള്ള എന്റെ അച്ഛന്റെ വീട്ടിൽ’ എന്ന അടിക്കുറിപ്പോടെ ഏതാനും ചിത്രങ്ങൾ മേഘ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന പരിഹാസങ്ങൾക്കുള്ള മറുപടിയെന്ന തരത്തിലാണ് പോസ്റ്റ് വിലയിരുത്തപ്പെടുന്നത്.

മേഘയെ പിന്തുണച്ചും വിമർശിച്ചും നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുകളുമായി എത്തിയത്. താൻ മറ്റാരുടെയും കൂടെ ഒളിച്ചുപോയിട്ടില്ലെന്ന സൂചന നൽകുന്നതാണ് മേഘയുടെ പോസ്റ്റെന്നാണ് ചിലരുടെ പ്രതികരണം. എന്നാൽ അഖിലുമായുള്ള ബന്ധം വേർപ്പെടുത്തിയിട്ടുണ്ടോ എന്ന കാര്യത്തിൽ മേഘ വ്യക്തത വരുത്തിയിട്ടില്ല. പുതിയ പങ്കാളിയെക്കുറിച്ചോ പ്രണയബന്ധത്തെക്കുറിച്ചോ മേഘ പ്രതികരിച്ചിട്ടുമില്ല.

അതേസമയം, വിവാദങ്ങൾക്കിടെ അഖിൽ എൻആർഡിയും പുതിയ റീലുമായി സോഷ്യൽ മീഡിയയിൽ സജീവമായി.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4