breaking news New

മാതാ അമ്യതാനന്ദമയിയുടെ 73-മത് ജന്മദിനം വിശ്വസേവാദിനമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി 20 കോടി രൂപയുടെ സൗജന്യ ചികിത്സ പദ്ധതി പ്രഖ്യാപനം ഇന്ന് നടക്കും

കൊല്ലം :
വൈകീട്ട് 5-ന് അമ്യത പുരിയിലെ അമ്യത വിശ്വവിദ്യാപീഠം കാമ്പസിൽ നടക്കുന്ന ചടങ്ങിൽ ചികിത്സാ പദ്ധതിയുടെ പ്രഖ്യാപനം അമിത് ഷാ ഉദ്ഘാടനം ചെയ്യും.

കൊച്ചി, ഫാരീദാബാദ് അമൃത ആശുപത്രികളിൽ നടത്തുന്ന പദ്ധതികളിലൂടെ ആയിരം രോഗികൾക്കാണ് പൂർണമായും സൗജന്യമായി വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നത്. കേരളത്തിലാദ്യമായി ഗർഭപാത്രം മാറ്റി വെക്കൽ ശസ്ത്രക്രിയയും നടപ്പാക്കുന്നു. ഇതിനായി ഒരു രോഗിയെ തിരഞ്ഞെടുത്തിട്ടുണ്ട്.

300 ഓപ്പൺ ഹാർട്ട് സർജറികൾ, 50 കരൾ മാറ്റിവെക്കൽ ശസ്ത്രക്രികൾ, 50 വൃക്ക മാറ്റി വെക്കൽ ശസ്ത്രക്രിയകൾ, 50 ന്യൂറോ സർജറികൾ, 50 കാൽമുട്ട് മാറ്റിവെക്കൽ ശാസ്ത്രക്രിയകൾ, 500 കാൻസർ രോഗികൾക്കുള്ള സൗജന്യ ചികിത്സ എന്നിവയും ഇതിന്റെ ഭാഗമായി നടത്തും.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4