തിരുവനന്തപുരം : ഇയാളെ ഇന്‍ഫോ പാര്‍ക്ക് പോലീസ് ചെന്നൈയില്‍ നിന്നാണ് പിടികൂടിയത്. മറ്റ് പ്രതികളായ കൃഷ്ണപ്രസാദ്, ലിയോ എന്നിവരെ മുമ്പ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
വീടും ഫ്‌ലാറ്റുകളും നിര്‍മ്മിച്ച് നല്‍കാം എന്ന് വാഗ്ദാനം ചെയ്താണ് ഇവര്‍ പണം തട്ടിയെടുത്തത്. എന്നാല്‍ കൃത്യസമയത്ത് ആവശ്യപ്പെട്ട രീതിയില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി നല്‍കാതെ വഞ്ചിക്കുന്നതാണ് ഇയാളുടെ തട്ടിപ്പ് രീതി.
നിസാര്‍ എന്ന വ്യക്തിയില്‍ നിന്ന് ഇവര്‍ ഫ്‌ലാറ്റ് നിര്‍മ്മിച്ച് നല്‍കാം എന്ന് പറഞ്ഞ് 22.15 ലക്ഷം രൂപ വാങ്ങിയ ശേഷം നിര്‍മ്മാണം പൂര്‍ത്തിയാക്കി നല്‍കാതിരുന്ന സംഭവമാണ് അവസാനത്തെ കേസ്.
ഇന്‍ഫോപാര്‍ക്ക് പോലീസ് സ്റ്റേഷനിലെ എസ്‌ഐ ബദറുദ്ദീന്‍, എസ്സിപിഒ കണ്ണന്‍ എന്നിവരടങ്ങുന്ന സംഘം ചെന്നൈയില്‍ ക്യാമ്പ് ചെയ്താണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
വീടും ഫ്ലാറ്റും നിർമ്മിക്കാമെന്ന് വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ് ; മാസ്റ്റർ ബിൽറ്റ് എംഡി ശരത് അറസ്റ്റിൽ
Advertisement
Advertisement
Advertisement