പത്തനംതിട്ട : നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) ശരദ്‌ചന്ദ്ര പവാർ വിഭാഗത്തിന്റെ പത്തനംതിട്ട ജില്ലാ വൈസ് പ്രസിഡന്റായി മനേഷ് എസ്. നായരെ നിയമിച്ചു. പാർട്ടിയുടെ കേരള സംസ്ഥാന കമ്മിറ്റി പ്രസിഡന്റ് അഡ്വ. പി.എം. സുരേഷ് ബാബുവാണ് നിയമന ഉത്തരവ് കൈമാറിയത്.
പാർട്ടിയെ ജില്ലയിൽ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും സംഘടനാ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനും മനേഷ് എസ്. നായരുടെ നേതൃത്വപരമായ ഇടപെടലും ആത്മാർത്ഥമായ സഹകരണവും പ്രതീക്ഷിക്കുന്നതായി നിയമന കത്തിൽ സംസ്ഥാന പ്രസിഡന്റ് അറിയിച്ചു.
പത്തനംതിട്ട ആറന്മുള സ്വദേശിയായ മനേഷ് എസ്. നായരുടെ നിയമനം ജില്ലയിൽ പാർട്ടിയുടെ സംഘടനാ പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്തേകുമെന്നാണ് പ്രതീക്ഷ എന്ന് ജില്ലാ പ്രസിഡന്റ് അഡ്വ.മാത്തൂർ സുരേഷ് പ്രതികരിച്ചു.
വിവിധ സാംസ്കാരിക സംഘടനകളിൽ പ്രവർത്തിച്ചും നിരവധി പൊതുപ്രവർത്തനങ്ങളിലൂടെയും ശ്രദ്ധേയനാണ് മനേഷ്.
എൻസിപി ( ശരദ്‌ചന്ദ്ര പവാർ വിഭാഗം ) പത്തനംതിട്ട ജില്ലാ വൈസ് പ്രസിഡന്റായി മനേഷ് എസ്. നായരെ നിയമിച്ചു
Advertisement
Advertisement
Advertisement