breaking news New

മലബാർ എക്സ്പ്രസിൽ യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് പിടിയിൽ

തിരുവനന്തപുരം :
ആറ്റിങ്ങൽ സ്വദേശി വിജേഷിനെയാണ് യാത്രക്കാർ ചേർന്ന് പിടികൂടി റെയിൽവേ പോലീസിന് കൈമാറിയത്. അതിക്രമം ചോദ്യം ചെയ്ത യുവതിയെ ഇയാൾ മർദിച്ചതായും പരാതിയുണ്ട്.

രാവിലെ ചിറയിൻകീഴിൽനിന്ന് തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യുകയായിരുന്ന യുവതിക്കു നേരെയാണ് അതിക്രമമുണ്ടായത്. ട്രെയിനിൽവച്ച് യുവാവ് ലൈംഗികാതിക്രമത്തിന് ശ്രമിച്ചതോടെ യുവതി പ്രതികരിച്ചു. സമീപത്തുണ്ടായിരുന്ന യാത്രക്കാരും ഇയാളുടെ പെരുമാറ്റത്തെ ചോദ്യം ചെയ്തു.

പേട്ട റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയപ്പോഴും യുവതിക്കുനേരെ അശ്ലീല ആംഗ്യങ്ങൾ കാണിക്കുകയും വീണ്ടും അതിക്രമത്തിന് ശ്രമിക്കുകയും ചെയ്തെന്നാണ് പരാതി. ഇതിനെ ചോദ്യം ചെയ്ത യുവതിയെ വിജേഷ് മുഖത്തടിക്കുകയായിരുന്നു. അടിയേറ്റ് നിലത്തുവീണ യുവതി ബോധരഹിതയായി.

ഇതോടെ മറ്റ് യാത്രക്കാർ ചേർന്ന് വിജേഷിനെ പിടികൂടി റെയിൽവേ പോലീസിന് കൈമാറി. യുവതിയെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി. പിന്നീട് റെയിൽവേ പോലീസിന് മുന്നിൽ ഹാജരായി യുവതി മൊഴി നൽകുകയും ചെയ്തു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4