റാന്നി :
പ്രവർത്തനരഹിതമായി കിടക്കുന്ന റാന്നി മേനാംതോട്ടം ആശുപത്രിയിൽ മോഷണം നടത്തി രക്ഷപ്പെടാൻ ശ്രമിച്ചയാളെ റാന്നി പോലീസ് അറസ്റ്റ് ചെയ്തു.
റാന്നി പോലീസ് സ്റ്റേഷൻ പരിധിയിൽ മാടപ്പള്ളി പള്ളിപ്പറമ്പ് എന്ന സ്ഥലത്ത് ഇളംകുന്നേൽ വീട്ടിൽ സിബി പി രാഘവൻ (56) ആണ് പിടിയിലായത്.
ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് മോഷണം നടന്നത്. ഇപ്പോൾ പ്രവർത്തനമില്ലാതെ കിടക്കുന്ന റാന്നി മേനാംതോട്ടം ആശുപത്രിയുടെ കാഷ്വാലിറ്റി കെട്ടിടത്തിന്റെ പൂട്ടുപൊളിച്ച് അകത്തു കടന്ന പ്രതി ആശുപത്രിയിലെ വിവിധ ഇടങ്ങളിലെ പൈപ്പുകളിൽ നിന്നായി 25 ടാപ്പുകളും 10 വാൽവുകളും ഇളക്കിയെടുത്തു. നാട്ടുകാർ വിവരം നൽകിയതനുസരിച്ച് സ്ഥലത്തെത്തിയ റാന്നി പോലീസ് മോഷ്ടാവിനെ സ്ഥലത്തുനിന്നും കസ്റ്റഡിയിൽ എടുത്തു. ഇയാളുടെ പക്കൽ നിന്നും മോഷണമുതലുകളും കൂടാതെ, മോഷണത്തിനായി ഉപയോഗിച്ച ചുറ്റിക , പ്ലെയർ മുതലായവയും കണ്ടെടുത്തു.
SI മാരായ ബിജു BS, അച്ചൻ കുഞ്ഞ് , CPO മാരായ അനു , ജിബിൻ ദാസ് , ശില്പ എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. റാന്നി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
പത്തനംതിട്ട റാന്നി ആശുപത്രിയിൽ മോഷണം നടത്തിയ ആളെ അറസ്റ്റ് ചെയ്തു
Advertisement
Advertisement
Advertisement