മല്ലപ്പള്ളി : നവംബർ 7 മുതൽ 11 വരെ പുതുശ്ശേരി എംജി ഡി ഹൈസ്കൂൾ, സെന്റ് തെരേസാസ് ബിസി ഹയർസെക്കൻഡറി സ്കൂൾ, എന്നിവിടങ്ങളിൽ നടക്കുന്ന മല്ലപ്പള്ളി ഉപജില്ലാ കലോത്സവത്തിന് ചെങ്ങരൂർ സെന്റ് തെരേസാസ് ബി സി ഹയർ സെക്കൻഡറി സ്കൂളിൽ അഡ്വക്കേറ്റ് വർഗീസ് മാമൻ എം.എൽ.എ. ഉദ്ഘാടനം കർമ്മം നിർവ്വഹിച്ചു.
കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.ജ്ഞാനമണി മോഹൻ അധ്യക്ഷത വഹിച്ചു. എഇഒ കെ. ജയചന്ദ്രൻ യോഗത്തിന് സ്വാഗതം അർപ്പിച്ചു.
ജില്ലാപഞ്ചായത്ത് അംഗം ശ്രീ.ബിജു ടി ജോർജ്ജ് മുഖ്യ പ്രഭാഷണം നടത്തി. കുന്നന്താനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
അഡ്വ : എം ജെ വിജയൻ, മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. കെ.ജി സാബു, ബ്ലോക്ക് പഞ്ചായത്ത് വൈസ്. പ്രസിഡണ്ട് ശ്രീ.എബി മേക്കരിങ്ങാട്ട്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശ്രീമതി. ഗീതാകുമാരി, ശ്രീ. അനു എബി വർഗീസ്, ശ്രീ. ദേവദാസ് മണ്ണൂരാൻ, ശ്രീമതി.നൗഫി, ശ്രീ ചെറിയാൻ മണ്ണഞ്ചേരി, ശ്രീമതി.ശോശാമ്മ ജോർജ്, ശ്രീ.റെജി ചാക്കോ, ശ്രീ റ്റിബി സൂസൻ മാത്യു, ശ്രീ അനിൽ തോമസ്,
ശ്രീമതി.മറിയാമ്മ വർഗീസ്, ശ്രീ കെ ബി രാമചന്ദ്രൻ, ശ്രീ. ഗിരികുമാർ, ശ്രീമതി. സൂസൻ തോമസ്, ശ്രീ മനു റ്റി റ്റി, സിസ്റ്റർ ലീമ റോസ്, ശ്രീമതി ഷൈനി സാമുവൽ, അഡ്വക്കറ്റ് സാം പട്ടേരിൽ, ശ്രീ ഹാഷിം ടി എച്ച്, ശ്രീ ജിജി വർഗീസ്, ശ്രീ. കുര്യൻ ഉമ്മൻ,ശ്രീ. ജോസഫ് ജി ജോർജ്, ശ്രീ റോബിൻ മാത്യു, ശ്രീ രാജൻ കെ കെ, സിസ്റ്റർ മെർലിറ്റ്, എന്നിവർ സംസാരിച്ചു.
ഉപജില്ലാ ശാസ്ത്രമേള കുറ്റമറ്റ രീതിയിൽ സംഘടിപ്പിച്ച ഉപജില്ല കൺവീനർമാരെ എംഎൽഎ മൊമെന്റോ നൽകി ആദരിച്ചു.
പത്തനംതിട്ട മല്ലപ്പള്ളി ഉപജില്ല കലോത്സവത്തിന് ചെങ്ങരൂർ സെന്റ് തെരേസാസ് ബി സി ഹയർ സെക്കണ്ടറി സ്കൂളിൽ തിരി തെളിഞ്ഞു
Advertisement
Advertisement
Advertisement