breaking news New

നേപ്പാളിൽ കുടുങ്ങിയ മലയാളി പർവതാരോഹക പത്തനംതിട്ട തിരുവല്ല സ്വദേശിനി സീന സാറ മജ്നു സുരക്ഷിത ; സ്ഥിരീകരിച്ച് ഭർത്താവ് : ഫോണിൽ ബന്ധപ്പെടാനാകുന്നില്ല

പത്തനംതിട്ട / തിരുവല്ല :
എംബസി ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തിയ വ്യക്തിയാണ് വിളിച്ചതെന്ന് ഭർത്താവ് മജ്നു പറഞ്ഞു. സീന സുരക്ഷിതയാണെന്നും പ്രദേശത്ത് നെറ്റ്‌വർക്ക് ലഭ്യമല്ലെന്നും വിളിച്ചയാൾ അറിയിച്ചതായും അദ്ദേഹം വ്യക്തമാക്കി. നെറ്റ്‌വർക്ക് ലഭിച്ചാൽ തിരികെ വിളിക്കാമെന്നും സീനയെ ബേസ് ക്യാമ്പിലെത്തിക്കാനാണ് ശ്രമമെന്നുമാണ് ലഭിച്ച വിവരം.

പർവതത്തിൽ നിന്ന് താഴേക്ക് ഇറങ്ങുന്നതിനിടെയാണ് അപകടമുണ്ടായതെന്നും ഭർത്താവ് പറഞ്ഞു.

നേപ്പാളിലെ ലൊബൂച്ചെ പർവതത്തിൽ നിന്ന് താഴേക്ക് ഇറങ്ങുന്നതിനിടെയാണ് സീന വീണത്. അപകടത്തിൽ കൈക്ക് പരിക്കേറ്റ സീനയ്ക്ക് കൈ അനക്കാൻ കഴിയാത്ത അവസ്ഥയിലായതായാണ് വിവരം. സീനയ്ക്കൊപ്പം ഉണ്ടായിരുന്ന മറ്റൊരാൾ താഴേക്ക് പോയെന്നും പിന്നീട് കാണാനില്ലെന്നും റിപ്പോർട്ടുകളുണ്ട്.

അപകടത്തെത്തുടർന്ന് സഹായം അഭ്യർഥിച്ച് സീന സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കുവെച്ചിരുന്നു. സീനയുടെ സുരക്ഷ സംബന്ധിച്ച് ഭർത്താവിന് വിവരം ലഭിച്ചിട്ടുണ്ടെങ്കിലും തുടർബന്ധപ്പെടാൻ കഴിയാത്തത് ആശങ്ക തുടരാൻ ഇടയാക്കുന്നുണ്ട്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4