breaking news New

പാലക്കാട് ജ്വല്ലറിയിൽ തോക്കുചൂണ്ടി വൻ കവർച്ച ; വനിതാ ജീവനക്കാരെ ഭീഷണിപ്പെടുത്തി 20 പവൻ കവർന്നു

പാലക്കാട്: പെരിങ്ങോട്ടുകുറിശ്ശിയിലെ ഇഷാൻ ഗോൾഡ് ജ്വല്ലറിയിൽ തോക്കും കത്തിയും കാട്ടി ഭീഷണിപ്പെടുത്തി വൻ സ്വർണക്കവർച്ച.

ആഭരണം വാങ്ങാനെന്ന വ്യാജേന എത്തിയ മൂന്നംഗ സംഘം രണ്ട് വനിതാ ജീവനക്കാരെ ഭീഷണിപ്പെടുത്തി 20 പവനോളം സ്വർണവുമായി കടന്നുകളഞ്ഞു. തമിഴ്നാട് രജിസ്ട്രേഷനുള്ള കാറിലെത്തിയ സംഘത്തിനായി പൊലീസ് അന്വേഷണം ഊർജിതമാക്കി.

വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്നുമണിയോടെയായിരുന്നു സംഭവം. ജ്വല്ലറി ഉടമ ഭക്ഷണം കഴിക്കാനായി പുറത്തുപോയ സമയത്ത് രണ്ട് വനിതാ ജീവനക്കാർ മാത്രമാണ് കടയിലുണ്ടായിരുന്നത്. ആഭരണം വാങ്ങാനെന്ന വ്യാജേന എത്തിയ സംഘം ജീവനക്കാരുമായി സംസാരിക്കുന്നതിനിടെ പെട്ടെന്ന് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയായിരുന്നു. കത്തിയും ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയ സംഘം ജീവനക്കാരുടെ ചെറുത്തുനിൽപ്പ് മറികടന്ന് സ്വർണവുമായി രക്ഷപ്പെട്ടു.

സംഘത്തിന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ ജീവനക്കാർ സമീപത്തെ വീട്ടിലുണ്ടായിരുന്ന ഉടമയെ വിവരമറിയിച്ചു. ഉടമ സ്ഥലത്തെത്തിയതോടെ ഒരാൾ തോക്ക് ചൂണ്ടിയും മറ്റ് രണ്ടുപേർ കത്തി കാട്ടിയും ഭീഷണിപ്പെടുത്തി. പിന്നാലെ സംഘം കാറിൽ രക്ഷപ്പെടുകയായിരുന്നു.

കവർച്ചയുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ജീവനക്കാരെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി സ്വർണം കവരുന്നതിന്റെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.

കോട്ടായി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. പ്രതികൾ ഹിന്ദിയിലാണ് സംസാരിച്ചതെന്ന് ജീവനക്കാർ മൊഴി നൽകിയതായാണ് വിവരം. തമിഴ്നാട്ടിലേക്ക് കടന്നതായാണ് പൊലീസിന്റെ പ്രാഥമിക സംശയം. തൃശ്ശൂർ ജില്ലയിലെ തിരുവില്വാമല ഭാഗത്തേക്ക് സംഘം പോയതായും സൂചനയുണ്ട്.

TN 07 AE 0145 നമ്പറിലുള്ള സാൻട്രോ കാറിലാണ് സംഘം എത്തിയതെന്നാണ് വിവരം. മൂന്നുപേർ ജ്വല്ലറിയിൽ കയറിയപ്പോൾ മറ്റൊരാൾ കാറിൽ കാത്തുനിന്നതായും റിപ്പോർട്ടുണ്ട്. സംഭവസ്ഥലത്ത് ഫോറൻസിക് സംഘം പരിശോധന നടത്തി. സിസിടിവി ദൃശ്യങ്ങളും വാഹനത്തിന്റെ വിവരങ്ങളും കേന്ദ്രീകരിച്ച് പ്രതികളെ കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്.

CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4