കൊച്ചി :
കൊച്ചിയില്‍ വിമാനത്തില്‍ എത്തിയ ശേഷം പാഴ്‌സലായി ട്രെയിനില്‍ വന്ന ബൈക്കുകളില്‍ കറങ്ങി വന്‍ കവര്‍ച്ച നടത്തി തിരിച്ചുപോവുകയായിരുന്നു ലക്ഷ്യം. ഒഴിഞ്ഞു കിടക്കുന്ന വീടുകള്‍, മൊബൈല്‍ ഫോണ്‍ കടകള്‍ എന്നിവയാണ് സംഘം ലക്ഷ്യം വച്ചതെന്നാണു വിവരം.
സംഘത്തിലെ പ്രധാനി റിഹാന്‍ മോഷണ ശ്രമത്തിനിടെ തൃശൂരില്‍ പിടിയിലായിരുന്നു. ഇയാളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ കളമശ്ശേരിയിലെ ലോഡ്ജില്‍ നിന്ന് അഞ്ചു പേരും കണ്ണൂരില്‍ നിന്ന് മറ്റ് അഞ്ചു പേരും പിടിയിലാവുകയായിരുന്നു.
സംഘത്തില്‍ നിന്ന് മോഷണത്തിനുള്ള ഉപകരണങ്ങള്‍ പിടിച്ചെടുത്തു. മീററ്റ് സ്വദേശികളാണ് പിടിയിലായതെന്ന് പോലീസ് പറഞ്ഞു. കേരളത്തിന് പുറത്ത് പലയിടങ്ങളിലും ഈ സംഘം ആസൂത്രിത കവര്‍ച്ച നടത്തിയിരുന്നതായി പോലീസ് പറഞ്ഞു. സംസ്ഥാനത്ത് വ്യാപകമായി ആസൂത്രണം ചെയ്ത വന്‍ കവര്‍ച്ച പദ്ധതികളാണ് പോലീസ് തകര്‍ത്തത്.
കേരളം ലക്ഷ്യമിട്ട് വൻ കവർച്ചാ പ്ലാൻ ; വിമാനത്തിൽ സംഘം, ട്രെയിനിൽ ബൈക്കുകൾ ; 11 അംഗ യു.പി സംഘം പിടിയിൽ
Advertisement
Advertisement
Advertisement