മല്ലപ്പള്ളി: കോൺഗ്രസ് ഭരണത്തിലുള്ള മല്ലപ്പള്ളി കാർഷിക വികസന ബാങ്കിൽ ഒരുകോടിയിലധികം രൂപയുടെ സ്വർണപ്പണയ തിരിമറി കണ്ടെത്തി.
സഹകരണ വകുപ്പ് നടത്തിയ പരിശോധനയിലാണ് വൻ സാമ്പത്തിക ക്രമക്കേട് പുറത്തുവന്നത്. പണയസ്വർണം കൈക്കലാക്കി തിരിമറി നടത്തിയെന്നാരോപിച്ച് ബാങ്കിലെ ജീവനക്കാരനെതിരെ ഭരണസമിതി പൊലീസിൽ പരാതി നൽകി.
ബാങ്കിലെ പണയ സ്വർണങ്ങളുടെ കണക്കുകൾ പരിശോധിക്കുന്നതിനിടെ ചില ഇടപാടുകളിൽ പൊരുത്തക്കേട് കണ്ടെത്തിയതോടെയാണ് വിശദമായ പരിശോധന ആരംഭിച്ചത്. തുടർന്നുള്ള അന്വേഷണത്തിലാണ് ഒരുകോടിയിലധികം രൂപയുടെ സ്വർണപ്പണയ തട്ടിപ്പ് കണ്ടെത്തിയത്. ബാങ്കിൽ പ്യൂൺ തസ്തികയിൽ ജോലി ചെയ്യുന്ന ജീവനക്കാരനെതിരെയാണ് നിലവിൽ പരാതി നൽകിയിരിക്കുന്നത്.
എന്നാൽ തട്ടിപ്പിന് പിന്നിൽ ഒരാൾ മാത്രമല്ലെന്ന സംശയവും ശക്തമാണ്. ബാങ്കിലെ പണയസ്വർണം കൈകാര്യം ചെയ്യുന്നതും സൂക്ഷിക്കുന്നതും ഒരാളുടെ മാത്രം അധികാരപരിധിയിലുള്ള കാര്യമല്ല. സെക്രട്ടറിയുൾപ്പെടെയുള്ള ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷണപരിധിയിൽ വരുമെന്നാണ് സൂചന.
തട്ടിപ്പ് പുറത്തുവന്നതോടെ ബാങ്ക് അടിയന്തര ഭരണസമിതി യോഗം വിളിച്ചിട്ടുണ്ട്. യോഗത്തിനുശേഷം തുടർനടപടികൾ സംബന്ധിച്ച് തീരുമാനമെടുക്കും. ബാങ്ക് മാനേജരുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിക്കാനിരിക്കുകയാണ്.
തട്ടിപ്പിന്റെ യഥാർഥ വ്യാപ്തി എത്രയാണെന്നും കൂടുതൽ ജീവനക്കാർക്ക് പങ്കുണ്ടോയെന്നും അന്വേഷണത്തിലൂടെ വ്യക്തമാകേണ്ടതുണ്ട്. സഹകരണ ബാങ്കിലെ സ്വർണനിക്ഷേപങ്ങളുടെ സുരക്ഷയെക്കുറിച്ചും സംഭവം ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തുന്നു.
CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in
പത്തനംതിട്ട മല്ലപ്പള്ളി കാർഷിക വികസന ബാങ്കിൽ വൻ സ്വർണപ്പണയ തട്ടിപ്പ് ; ഒരുകോടിയിലധികം രൂപയുടെ ക്രമക്കേട് ! അന്വേഷണം കൂടുതൽ പേരിലേക്ക് !
Advertisement
Advertisement
Advertisement