breaking news New

തിരുവനന്തപുരത്ത് ചാലയിൽ വൻ സ്വർണക്കവർച്ച ; ജ്വല്ലറി ഉടമയിൽ നിന്ന് കവർന്നത് രണ്ടുകിലോയോളം സ്വർണം !! പ്രതികൾ ബുള്ളറ്റിൽ രക്ഷപ്പെട്ടു

തിരുവനന്തപുരം : തലസ്ഥാന നഗരിയിലെ പ്രധാന വ്യാപാര കേന്ദ്രമായ ചാലയിൽ വൻ സ്വർണക്കവർച്ച. ജ്വല്ലറി ഉടമയുടെ കൈവശമുണ്ടായിരുന്ന രണ്ടുകിലോയോളം സ്വർണാഭരണങ്ങളാണ് രണ്ടംഗ കവർച്ചാസംഘം തട്ടിയെടുത്തത്.

കട അടച്ചശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്ന ജ്വല്ലറി ഉടമയെ ചാല മരക്കട റോഡിൽ വെച്ച് ബൈക്കിലെത്തിയ സംഘം തടഞ്ഞുനിർത്തി സ്വർണം കവരുകയായിരുന്നു. അപ്രതീക്ഷിത ആക്രമണത്തിൽ ഉടമയ്ക്ക് സ്വർണാഭരണങ്ങൾ നഷ്ടമായി.

കവർച്ചയ്ക്ക് പിന്നാലെ ബുള്ളറ്റിൽ രക്ഷപ്പെടുന്ന പ്രതികളുടെ നിർണായക സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ജ്വല്ലറി ഉടമയുടെ പരാതിയിൽ കേസെടുത്ത പൊലീസ് പ്രതികളെ കണ്ടെത്തുന്നതിനായി അന്വേഷണം ഊർജിതമാക്കി. തലസ്ഥാനത്തെ വ്യാപാര മേഖലയെ ആശങ്കയിലാഴ്ത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരാനുണ്ട്.

CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4