പത്തനംതിട്ട : റാന്നി എക്സൈസ് നടത്തിയ മിന്നല് റെയ്ഡിലാണ് വടപ്പാറമല വനാതിര്ത്തിയിലെ വന് വാറ്റുകേന്ദ്രം കണ്ടെത്തുകയും 3000 ലീറ്ററോളം കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുക്കുകയും ചെയ്തത്.
പ്രദേശത്ത് വന്തോതില് ചാരായം വാറ്റി വില്പനയ്ക്ക് എത്തിക്കാന് ശ്രമം നടക്കുന്നതായി എക്സൈസ് സംഘത്തിന് രഹസ്യവിവരം ലഭിച്ചിരുന്നു.
ഇതിനെത്തുടര്ന്ന് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി എക്സൈസ് ഷാഡോ സംഘം വനാതിര്ത്തി പ്രദേശത്ത് തമ്പടിച്ച് രഹസ്യ നിരീക്ഷണം നടത്തിവരികയായിരുന്നു. ഇന്ന് പുലര്ച്ചെയോടെയാണ് വനത്തോടു ചേര്ന്നുള്ള വാറ്റുകേന്ദ്രം എക്സൈസ് സംഘം കൃത്യമായി കണ്ടെത്തി വളഞ്ഞത്. എക്സൈസ് ഉദ്യോഗസ്ഥരെ കണ്ടതോടെ വാറ്റുസംഘം കാട്ടിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു.
എക്സൈസ് സര്ക്കിള് ഇന്സ്പെക്ടര് അരുണിന്റെ നേതൃത്വത്തില് നടന്ന റെയ്ഡില് അസിസ്റ്റന്റ് എക്സൈസ് ഇന്സ്പെക്ടര് ഹരിഹരന് ഉണ്ണി, സിവില് എക്സൈസ് ഓഫിസര്മാരായ എം. അഫ്സല്, അനുപ് കുമാര്, എസ്. സുരേഷ് കുമാര് എന്നിവരും പങ്കെടുത്തു. വിജനമായ വനാതിര്ത്തിയായതിനാല് മുന്വര്ഷങ്ങളിലും ഈ പ്രദേശങ്ങളില് വ്യാജമദ്യ നിര്മാണ കേന്ദ്രങ്ങള് എക്സൈസ് കണ്ടെത്തി നശിപ്പിച്ചിട്ടുണ്ട്.
സംഭവത്തില് കേസ് രജിസ്റ്റര് ചെയ്ത എക്സൈസ് സംഘം പ്രതികള്ക്കായി അന്വേഷണം ഊര്ജിതമാക്കിയിട്ടുണ്ട്.
പമ്പാവാലിയിൽ വൻ ചാരായ വേട്ട ; വനാതിർത്തിയിൽ വ്യാജമദ്യ നിർമാണശ്രമം എക്സൈസ് സംഘം തകർത്തു
Advertisement
Advertisement
Advertisement