breaking news New

കണ്ണൂർ പിലാത്തറ മണ്ടൂരിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ ടാങ്കർ ലോറിയിടിച്ച് വൻ അപകടം ; രണ്ട് മരണം !!

റോഡിൽ നിർത്തിയിട്ടിരുന്ന മരം കയറ്റിയ ലോറിയുടെ അറ്റകുറ്റപ്പണികൾ നടത്തുകയായിരുന്ന മെക്കാനിക്കും സഹായിയുമാണ് അപകടത്തിൽപ്പെട്ടത്.

ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു നടുക്കുന്ന സംഭവം. ഇടിയുടെ ആഘാതത്തിൽ ഇരു വാഹനങ്ങൾക്കും സാരമായ കേടുപാടുകൾ സംഭവിക്കുകയും അപകടത്തിൽപ്പെട്ട ലോറികളിലൊന്ന് പൂർണ്ണമായി കത്തിനശിക്കുകയും ചെയ്തു.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിശമനസേനയും പോലീസും ചേർന്നാണ് തീയണച്ച് രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചത്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4