പെരുമ്പാവൂര്‍ പൊക്കല്‍ സ്വദേശി അക്ഷരയാണ് മരിച്ചത്. എംഎസ്ഡബ്ല്യു പരീക്ഷയിൽ തോൽക്കുമെന്ന് ഭയം മൂലമാണ് അക്ഷര ജീവനൊടുക്കിയത്.
സംഭവസ്ഥലത്ത് നിന്നും പരീക്ഷ നന്നായിട്ട് എഴുതാന്‍ കഴിഞ്ഞില്ല എന്ന് വ്യക്തമാക്കിയുള്ള വിദ്യാർത്ഥിനിയുടെ ആത്മഹത്യ കുറുപ്പും കണ്ടെത്തി.
ചേലാമറ്റത്തുള്ള സ്വകാര്യ സ്ഥാപനത്തിലാണ് പെൺകുട്ടി എംഎസ്ഡബ്ല്യുവിന് പഠിച്ചിരുന്നത്. രാവിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ വീട്ടുകാരാണ് കണ്ടെത്തിയത്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റി.
എറണാകുളം പെരുമ്പാവൂരില്‍ എംഎസ്ഡബ്ല്യു വിദ്യാര്‍ത്ഥിനി ജീവനൊടുക്കി !!
Advertisement

Advertisement

Advertisement

