breaking news New

ആഡംബര കാർ അപകടക്കേസ് : പ്രതിയായ ജഡ്ജി ഇന്ന് വീണ്ടും കോടതി ചുമതലയിലേക്ക് ; 17കാരന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇരയുടെ കുടുംബം ഹൈക്കോടതിയിൽ !!

കൊച്ചി: ചേരാനല്ലൂരിൽ വലിയ കോളിളക്കം സൃഷ്ടിച്ച ആഡംബര ബെൻസ് കാർ അപകടക്കേസിലെ പ്രതിയായ ജഡ്ജി ഇന്ന് മുതൽ വീണ്ടും കോടതി നടപടികളിൽ സജീവമാകും. വാഹനാപകടക്കേസുകൾ പരിഗണിക്കുന്ന കോടതിയിലാണ് ഇദ്ദേഹം വീണ്ടും ചുമതലയേൽക്കുന്നത്.

അപകടത്തിന് പിന്നാലെ കോടതിയിൽ ഹാജരാകാതിരുന്ന ജഡ്ജിക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കേസുകളിൽ ഹാജരാകാൻ ഇരിങ്ങാലക്കുട അഡീഷണൽ സെഷൻസ് കോടതി നോട്ടീസ് അയച്ചത്.

അപകടസമയത്ത് ജഡ്ജിയുടെ 17 വയസ്സുള്ള മകനായിരുന്നു ബെൻസ് കാർ ഓടിച്ചിരുന്നത്. അപകടത്തിൽ ജയബാലകൃഷ്ണൻ മരിച്ചിരുന്നു. ഇതോടെ പ്രായപൂർത്തിയാകാത്ത മകന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് മരിച്ച ജയബാലകൃഷ്ണന്റെ മക്കൾ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. കേസിൽ കുടുംബത്തിന്റെ ഹർജി നിർണായകമായിരിക്കുകയാണ്.

CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4