തിരുവല്ല : സേലം നേതാജി നഗർ സ്വദേശി മുത്തുച്ചാമി ( 50 ) ആണ് പിടിയിലായത്. തിരുവല്ലയിൽ വൈഎംസിഐ ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന മൊബൈൽ ഷോപ്പിന്റെ ഷട്ടർ കുത്തി തുറന്ന് പ്രതി ഇൻവർട്ടർ മോഷ്ടിച്ചിരുന്നു.
സ്ഥാപനത്തിലെ സിസിടിവിയിൽ നിന്നും ലഭിച്ച പ്രതിയുടെ ദൃശ്യം ഉൾപ്പെടെ സ്ഥാപന ഉടമ തിരുവല്ല പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് പ്രതിക്കായി പോലീസും നാട്ടുകാരും തിരച്ചിൽ നടത്തുന്നതിന് ഇടയാണ് തിരുവല്ല പബ്ലിക് സ്റ്റേഡിയത്തിന് സമീപത്തു നിന്നും ഉച്ചകഴിഞ്ഞ് രണ്ടു മണിയോടെ പ്രതി നാട്ടുകാരുടെ പിടിയിലായത്.
തുടർന്ന് തിരുവല്ല പോലീസിൽ വിവരം അറിയിച്ചു. തുടർന്ന് എസ് എച്ച് ഒ റിയാസിന്റെ നേതൃത്വത്തിൽ എത്തിയ പോലീസ് സംഘത്തിന് പ്രതിയെ കൈമാറുകയായിരുന്നു.
മോഷണ മുതലുകൾ തിരുവല്ല മഴുവങ്ങാട് ഉള്ള ആക്രിക്കടയിലാണ് ഇയാൾ വിറ്റിരുന്നത് എന്ന് പോലീസ് പറഞ്ഞു. പ്രതിയെ ആക്രിക്കടയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി മോഷണ മുതലുകൾ പലതും ഇവിടെനിന്ന് കണ്ടെടുത്തു. വിവിധ സ്ഥലങ്ങളിലായി ഒളിപ്പിച്ചു വച്ചിരുന്ന മോഷണ മുതലുകളിൽ ചിലതും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
നിർമ്മാണം നടക്കുന്ന ഫ്ലാറ്റുകളിലും ചില കച്ചവട സ്ഥാപനങ്ങളിലും വീടുകളിലും മോഷണം നടത്തിയിരുന്നത് താനാണെന്ന് പ്രതി പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.
തിരുവല്ല റെയിൽവേ സ്റ്റേഷന് സമീപം വയോധിക മാത്രം താമസിക്കുന്ന വീട്ടിൽ എത്തി പ്രതി നടത്തിയ മോഷണശ്രമത്തിന്റെ സിസിടിവി ദൃശ്യങ്ങളും ലഭ്യമായിട്ടുണ്ട്. മോഷണ മുതൽ വിറ്റു കിട്ടുന്ന പണം മദ്യപാനത്തിനും സുഖ ജീവിതത്തിനും വേണ്ടിയാണ് ഇയാൾ ചെലവഴിച്ചിരുന്നത് എന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ഒരു മാസക്കാലമായി നിർമ്മാണം നടക്കുന്ന ഫ്ലാറ്റുകളിലും കച്ചവട സ്ഥാപനങ്ങളിലും അടച്ചിട്ട വീടുകളിലും മോഷണം നടക്കുന്നതായ പരാതികൾ ഏറിയിരുന്നു. ഇതിനിടയാണ് പ്രതി പിടിയിലായത്.
എറണാകുളം ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ പ്രതിക്കെതിരെ സമാനമായ കേസുകൾ നിലവിലുള്ളതായി പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
പത്തനംതിട്ട തിരുവല്ലയിൽ മോഷ്ടാവിന്റെ വിളയാട്ടം അവസാനിപ്പിച്ച് നാട്ടുകാർ ; സേലം സ്വദേശി പിടിയിൽ
Advertisement
Advertisement
Advertisement