പത്തനംതിട്ട : കലഞ്ഞൂർ പഞ്ചായത്തിലെ ഒമ്പതാം വാർഡിൽപ്പെട്ട എലിക്കോട് ഇരുക്കുഴി ഭാഗത്ത് ജനവാസമേഖലയ്‌ക്ക് സമീപം ആണ് കരിമ്പുലിയെ കണ്ടത്.
ഇന്നലെ രണ്ടു തവണയായിട്ടാണ് നാട്ടുകാർ കരിമ്പുലിയെ ഈ പ്രദേശത്ത് കണ്ടത്. രാവിലെ റബ്ബർ ടാപ്പിംഗ് തൊഴിലാളികളാണ് ആദ്യം കരിമ്പുലിയെ കാണുന്നത്. പിന്നീട് വൈകീട്ട് അഞ്ചോടെ പ്രദേശവാസികളായ നാട്ടുകാരും ഈ പ്രദേശത്ത് കരിമ്പുലിയെ കണ്ടു.
സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ ഒമ്പതാം വാർഡ് മെമ്പർ പ്രസന്നകുമാരി വിവരം വനംവകുപ്പ് അധികൃതരെ അറിയിച്ചു. തുടർന്ന് വനംവകുപ്പ് പ്രദേശത്ത് കരിമ്പുലിയുടെ സാന്നിധ്യം നിരീക്ഷിക്കുന്നതിനായി ക്യാമറ സ്ഥാപിച്ചിട്ടുണ്ട്.
പത്തനംതിട്ടയിൽ ജനവാസമേഖലയിൽ കരിമ്പുലിയിറങ്ങി ; കലഞ്ഞൂർ എലിക്കോട്, നാട്ടുകാർ ഭീതിയിൽ
Advertisement
Advertisement
Advertisement