breaking news New

റബർ ടാപ്പിംഗ് പഠിക്കാം സൗജന്യമായി ; പരിശീലനം നവംബർ 2 മുതൽ പത്തനംതിട്ട ഇലന്തൂരിൽ

പത്തനംതിട്ട : റബർ ടാപ്പിംഗ് മേഖലയിൽ തൊഴിൽ നൈപുണ്യം നേടാൻ ആഗ്രഹിക്കുന്നവർക്ക് സുവർണാവസരം.

റബർ ബോർഡ് പത്തനംതിട്ട റീജണൽ ഓഫീസിന്റെയും ഇലന്തൂർ റബർ ഉൽപാദക സംഘത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ റബർ ടാപ്പിംഗ് പരിശീലനം സംഘടിപ്പിക്കുന്നു. നവംബർ 2 മുതൽ ഇലന്തൂർ കോലിഞ്ചിക്കൽ തോട്ടത്തിലാണ് പരിശീലന പരിപാടി ആരംഭിക്കുന്നത്.

റബർ ബോർഡിന്റെ അംഗീകൃത വിദഗ്ധ പരിശീലകനായ ശിവദാസൻ പരിശീലനത്തിന് നേതൃത്വം നൽകും. റബർ ടാപ്പിംഗിൽ പ്രായോഗിക പരിജ്ഞാനവും തൊഴിൽ നൈപുണ്യവും നേടാൻ അവസരമൊരുക്കുന്ന പരിശീലന പരിപാടി എട്ട് ദിവസം നീണ്ടുനിൽക്കും.

18 വയസ്സ് പൂർത്തിയായവർക്ക് പരിശീലനത്തിൽ പങ്കെടുക്കാം. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് റബർ ബോർഡിന്റെ ഔദ്യോഗിക സർട്ടിഫിക്കറ്റും ലഭിക്കും.

പരിശീലനത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ 904868 5287, 94470 60545 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെട്ട് മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യണം. ഇലന്തൂർ റബർ ഉൽപാദക സംഘം പ്രസിഡന്റ് കെ.ജി. റെജിയാണ് ഇക്കാര്യം അറിയിച്ചത്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4