breaking news New

പുതിയ ഐഫോൺ 18 പ്രോ സീരീസ് ഉൾപ്പെടെയുള്ള ആപ്പിൾ ഉൽപ്പന്നങ്ങൾക്ക് പ്രത്യേക ഓഫറുകൾ പ്രഖ്യാപിച്ച് പ്രമുഖ ഇലക്ട്രോണിക്‌സ് റീട്ടെയിലറായ ക്രോമ

ഐഫോൺ 18 പ്രോ, ഐഫോൺ 18 പ്രോ മാക്‌സ് എന്നിവയ്ക്കൊപ്പം ആപ്പിൾ വാച്ച്, എയർപോഡ്‌സ് മോഡലുകൾക്കും വിവിധ ആനുകൂല്യങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്.

രാജ്യത്തെ ക്രോമ സ്റ്റോറുകൾ, ക്രോമയുടെ ഔദ്യോഗിക വെബ്സൈറ്റ്, ടാറ്റ ന്യൂ ആപ്പ്, ബിഗ് ബാസ്‌കറ്റ് എന്നിവയിലൂടെ ഉപഭോക്താക്കൾക്ക് ഓഫറുകൾ പ്രയോജനപ്പെടുത്താം. എക്സ്ചേഞ്ച് ആനുകൂല്യങ്ങൾക്ക് പുറമെ എച്ച്ഡിഎഫ്‌സി ടാറ്റ ന്യൂ കാർഡ് ഉപയോഗിക്കുന്നവർക്ക് 10 ശതമാനം വരെ വിലക്കിഴിവും ലഭിക്കും.

ഓഫറിന്റെ ഭാഗമായി 256 ജിബി ഐഫോൺ 18 പ്രോ 1,24,900 രൂപ മുതൽ ലഭിക്കും. 256 ജിബി ഐഫോൺ 18 പ്രോ മാക്‌സ് 1,39,900 രൂപ മുതൽ സ്വന്തമാക്കാം. തിരഞ്ഞെടുത്ത ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുമ്പോഴുള്ള 7,000 രൂപ വരെയുള്ള ബാങ്ക് ക്യാഷ്ബാക്ക്, പഴയ ഐഫോൺ 14 128 ജിബിക്ക് ലഭിക്കുന്ന 24,000 രൂപ വരെയുള്ള എക്സ്ചേഞ്ച് മൂല്യം, 12,000 രൂപ വരെയുള്ള എക്സ്ചേഞ്ച് ബോണസ് എന്നിവ ഉൾപ്പെടുത്തിയാണ് ഈ വില.

ഐഫോണുകൾക്ക് പുറമെ മറ്റ് ആപ്പിൾ ഉൽപ്പന്നങ്ങൾക്കും ക്രോമ ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ടാറ്റ ന്യൂ ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് എയർപോഡ്‌സ്, ആപ്പിൾ വാച്ച് എന്നിവ വാങ്ങുമ്പോൾ 10 ശതമാനം വരെ ഇളവ് ലഭിക്കും. 14,900 രൂപ വിലയുള്ള എയർപോഡ്‌സ് 5, 13,410 രൂപ മുതൽ ലഭ്യമാകും.

56,900 രൂപ വിലയുള്ള ആപ്പിൾ വാച്ച് സീരീസ് 12 മോഡലുകൾ 51,210 രൂപ മുതൽ സ്വന്തമാക്കാം. 1,09,900 രൂപ വിലയുള്ള ആപ്പിൾ വാച്ച് അൾട്രാ 4 മോഡലുകൾ 98,910 രൂപ മുതലാണ് ലഭിക്കുക.

ഓഫറുകളുടെ വിശദാംശങ്ങളും ആപ്പിളിന്റെ മറ്റ് ഉൽപ്പന്നങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങളും അറിയാൻ ഉപഭോക്താക്കൾക്ക് സമീപത്തെ ക്രോമ സ്റ്റോറുകളോ ക്രോമ വെബ്സൈറ്റോ ടാറ്റ ന്യൂ ആപ്പോ സന്ദർശിക്കാം.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4