breaking news New

കന്റോൺമെന്റ് ഹൗസിലെ അറ്റകുറ്റപ്പണി നീളും ; ഇടപ്പഴഞ്ഞിയിലെ വാടക വീട്ടിലേക്ക് താമസം മാറ്റി പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം : കന്റോൺമെന്റ് ഹൗസിലെ അറ്റകുറ്റപ്പണികൾ പൂർത്തിയാകാൻ വൈകുമെന്ന സാഹചര്യത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഇടപ്പഴഞ്ഞിയിലെ വാടക വീട്ടിലേക്ക് താമസം മാറുന്നു.

നിലവിൽ ബേക്കറി ജംഗ്ഷനിലെ വാടക വീട്ടിൽ താമസിച്ചുവരികയായിരുന്ന അദ്ദേഹം അവിടെനിന്നാണ് പുതിയ വസതിയിലേക്ക് മാറുന്നത്.

കന്റോൺമെന്റ് ഹൗസിൽ അടുത്തിടെയുണ്ടായ തീപിടിത്തത്തെത്തുടർന്ന് കെട്ടിടത്തിന്റെ വിവിധ ഭാഗങ്ങൾ കത്തിനശിച്ചിരുന്നു. കഴിഞ്ഞ ഒക്ടോബർ 17നാണ് പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസിൽ തീപിടിത്തമുണ്ടായത്. ഇതേത്തുടർന്ന് കെട്ടിടത്തിൽ വിപുലമായ അറ്റകുറ്റപ്പണികൾ ആവശ്യമായി വന്നിരിക്കുകയാണ്.

അറ്റകുറ്റപ്പണികൾ നീണ്ടുപോകാനുള്ള സാധ്യത കണക്കിലെടുത്താണ് താൽക്കാലികമായി മറ്റൊരു വാടക വീട്ടിലേക്ക് താമസം മാറ്റാനുള്ള തീരുമാനം.

തീപിടിത്തമുണ്ടായ കന്റോൺമെന്റ് ഹൗസ് കഴിഞ്ഞ ദിവസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീർ സന്ദർശിച്ചിരുന്നു. അറ്റകുറ്റപ്പണികൾ അടിയന്തരമായി പൂർത്തിയാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായി അറിയിച്ചുകൊണ്ട് സന്ദർശനത്തിന്റെ ദൃശ്യങ്ങൾ മന്ത്രി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.

C-MEDIA NEWS DESK | www.cmediaonline.in


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4