പത്തനംതിട്ട: ഉദ്ഘാടനം ഇന്ന്, പക്ഷേ പാലത്തിന്റെ അവകാശവാദം ഇപ്പോഴും രാഷ്ട്രീയ പോരാട്ടത്തിൽ! ആറന്മുള മണ്ഡലത്തിലെ കോഴഞ്ചേരി പാലത്തിന്റെ നിർമ്മാണത്തിന് തുടക്കമിട്ടത് ആരെന്ന ചോദ്യത്തെച്ചൊല്ലി ഉള്ള വാക്പോര് പുതിയ തലത്തിലേക്ക്.
2012ൽ അന്നത്തെ എംഎൽഎ ശിവദാസൻ നായർ ആരംഭിച്ച പദ്ധതിയാണ് വീണാ ജോർജ് ഏറ്റെടുത്ത് പൂർത്തിയാക്കിയതെന്നായിരുന്നു കോൺഗ്രസ് എംഎൽഎ അബിൻ വർക്കിയുടെ വാദം. എന്നാൽ ഈ അവകാശവാദത്തെ തള്ളിയാണ് വീണാ ജോർജ് രംഗത്തെത്തിയത്.
2016 ജൂലൈയിലെ ബജറ്റിൽ പാലം പ്രഖ്യാപിച്ചതും കിഫ്ബി വഴി ഫണ്ട് അനുവദിച്ചതും അതേ വർഷം ഒക്ടോബറിൽ ഭരണാനുമതി ലഭിച്ചതും തുടർന്നുള്ള സാങ്കേതികാനുമതി, ടെൻഡർ നടപടികൾ എന്നിവയും ചൂണ്ടിക്കാട്ടിയാണ് വീണാ ജോർജിന്റെ വിശദീകരണം. 2018ലാണ് പാലത്തിന്റെ നിർമ്മാണം ആരംഭിച്ചതെന്നും അവർ വ്യക്തമാക്കി.
2016ൽ നിർമ്മാണം പോലും ആരംഭിച്ചിട്ടില്ലാത്ത ആഞ്ഞിലിമൂട്ടിൽ കടവ് പാലം മുൻ എംഎൽഎ പൂർത്തിയാക്കിയതാണെന്ന വാദവും അവർ ചോദ്യം ചെയ്തു. 'നുണകൾ വന്നതുപോലെ അപ്രത്യക്ഷമാകും, സത്യത്തിന് മാത്രമേ സ്ഥായിയായ നിലനിൽപ്പുള്ളൂ' എന്നായിരുന്നു വീണാ ജോർജിന്റെ പ്രതികരണം.
2016ൽ എംഎൽഎയായി ചുമതലയേൽക്കുമ്പോൾ ആറന്മുള മണ്ഡലത്തിൽ പൂർത്തിയായതോ നിർമ്മാണത്തിലിരിക്കുന്നതോ ആയ പദ്ധതികൾ ഉണ്ടായിരുന്നില്ലെന്നും വികസനമില്ലാത്ത അവസ്ഥയായിരുന്നു മണ്ഡലത്തിലേതെന്നും വീണാ ജോർജ് അവകാശപ്പെട്ടു.
അതിനിടെ, ഇന്ന് വൈകിട്ട് നടക്കുന്ന കോഴഞ്ചേരി പാലത്തിന്റെ ഉദ്ഘാടനച്ചടങ്ങിലേക്ക് രാഷ്ട്രീയ നേതാക്കളെയും ക്ഷണിച്ചിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീർ പാലം ഉദ്ഘാടനം ചെയ്യും. എക്സൈസ് വകുപ്പ് മന്ത്രി എം. ലിജുവും ചടങ്ങിൽ പങ്കെടുക്കും. വീണാ ജോർജിനെയും അബിൻ വർക്കിയെയും ക്ഷണിച്ചിട്ടുണ്ടെങ്കിലും ഇരുവരുടെയും പങ്കാളിത്തം സംബന്ധിച്ച് വ്യക്തതയില്ല.
പാലം ജനങ്ങൾക്ക് തുറന്നുകൊടുക്കുന്ന ദിനത്തിലും രാഷ്ട്രീയ വേദിയിൽ ഉയരുന്നത് ഒരേയൊരു ചോദ്യം ? പാലം യാഥാർഥ്യമാക്കിയതിന്റെ ക്രെഡിറ്റ് ആർക്കാണ്?
CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in
കോഴഞ്ചേരി പാലം ഉദ്ഘാടനം ഇന്ന് ; വികസനത്തിന്റെ ക്രെഡിറ്റ് ആർക്കെന്ന തർക്കം വീണ്ടും ചൂടുപിടിക്കുന്നു : വീണാ ജോർജിന്റെ മറുപടിയിൽ രാഷ്ട്രീയ പോര് !
Advertisement
Advertisement
Advertisement