കോയിപ്പുറം :
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗിക അതിക്രമം കാട്ടിയ പ്രതിയെ കോയിപ്പുറം പോലീസ് അറസ്റ്റ് ചെയ്തു. കോയിപ്പുറം പോലീസ് സ്റ്റേഷൻ പരിധിയിൽ അയിരൂർ - കാവുമുക്ക് എന്ന സ്ഥലത്ത് മുതുമരത്തിൽ വീട്ടിൽ അമൽ എം ശശി (29) ആണ് പിടിയിലായത്.
സെപ്റ്റംബർ മാസം ആറാം തീയതിയാണ് ഇയാൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക ഉദ്ദേശത്തോടുകൂടി സമീപിച്ചതും , ശല്യം ചെയ്തതും.
കുട്ടിയിൽ നിന്ന് വിവരങ്ങൾ മനസ്സിലാക്കിയ രക്ഷിതാവ് കോയിപ്പുറം പോലീസ് സ്റ്റേഷനിൽ എത്തി വിവരം പറയുകയും കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. മുൻപും പലതവണ ഇയാൾ കുട്ടിയെ ഇത്തരത്തിൽ ശല്യം ചെയ്തിരുന്നതായും വിവരം ലഭിച്ചിട്ടുണ്ട്.
തുടർന്ന് അന്വേഷണം നടത്തിവരവേ ഇന്ന് പ്രതിയെ അറസ്റ്റ് ചെയ്തു. പത്തനംതിട്ട മല്ലപ്പള്ളി കീഴ്വായ്പൂർ സർക്കിൾ ഇൻസ്പെക്ടർ സുരേഷ്കുമാർ , SI (SHO) അനൂബ് P, SCPO ഷെബാന , CPO മാരായ അനന്തു , പരശുറാം ,ജയേഷ് , അരവിന്ദ് എന്നിവർ അടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പത്തനംതിട്ട അഡീഷണൽ ജില്ലാ & സെഷൻസ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
പത്തനംതിട്ട കോയിപ്പുറത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗിക അതിക്രമം കാട്ടിയ പ്രതിയെ കോയിപ്പുറം പോലീസ് അറസ്റ്റ് ചെയ്തു
Advertisement
Advertisement
Advertisement