breaking news New

കോട്ടയത്തെ എക്സൈസുകാർക്ക് കാലം അത്ര നല്ലതല്ല ; പോക്സോ കേസിൽ ഉദ്യോഗസ്ഥനും കുടുങ്ങി !

കോട്ടയം : പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ എക്സൈസ് ഉദ്യോഗസ്ഥൻ പിടിയിൽ.

പുഞ്ചവയൽ ഇലവുങ്കൽ വീട്ടിൽ അരുൺകുമാർ(46)ആണ് പിടിയിലായത്. മുണ്ടക്കയം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.

അരുൺകുമാർ കാഞ്ഞിരപ്പള്ളി എക്സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്‍റീവ് ഓഫീസറാണ്. സഹപ്രവർത്തകയോട് മോശമായി പെരുമാറിയെന്ന പരാതിയിൽ ഇയാൾ നിലവിൽ സസ്പെൻഷനിലാണ്.

സഹപ്രവർത്തകയുടെ പരാതിയിലും മുണ്ടക്കയം പോലീസ് പ്രതിക്കെതിരെ കേസെടുത്തിട്ടുണ്ട്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4