കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കോട്ടയം ഗാന്ധിനഗർ പോലീസാണ് കേസെടുത്തത്. ഭാരതീയ ന്യായ സംഹിതയിലെ 125 (a) വകുപ്പ് പ്രകാരമാണ് അന്വേഷണം പുരോഗമിക്കുന്നത്.
കോട്ടയം മെഡിക്കല്‍ കോളേജ് എൻഐസിയുവില്‍ പ്രവേശിപ്പിച്ച ഘട്ടത്തിലാണ് കുഞ്ഞിന്റെ ശരീരത്തില്‍ സൂചി കുടുങ്ങിയതെന്നാണ് കുടുംബത്തിന്റെ ആരോപണം. ജനിച്ചു ഒരു വർഷത്തിന് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെച്ച് നടത്തിയ പരിശോധനയിലാണ് വരിയെല്ലിന് സമീപം സൂചി കണ്ടെത്തുന്നതും ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കുന്നതും.
സംഭവത്തില്‍ പോലീസിന്റെ ക്രിമിനല്‍ അന്വേഷണത്തിന് പുറമെ ബാലാവകാശ കമ്മീഷനും വനിതാ ശിശു വികസന വകുപ്പും വെവ്വേറെ അന്വേഷണം നടത്തുന്നുണ്ട്. പോലീസിനോടും മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനോടും ബാലാവകാശ കമ്മീഷൻ റിപ്പോർട്ട് തേടിയിട്ടുണ്ട്.
കോട്ടയം മെഡിക്കല്‍ കോളേജില്‍ നവജാത ശിശുവിന്റെ ശരീരത്തില്‍ സൂചി കുടുങ്ങിയ സംഭവത്തില്‍ ചികിത്സാപിഴവിന് കേസെടുത്ത് പോലീസ്
Advertisement
Advertisement
Advertisement