കോട്ടയം : കാഞ്ഞിരപ്പള്ളിയിൽ എസ്ഡി കോളേജിൽ ഉണ്ടായ സംഘർഷത്തിനിടെ ജേർണലിസ്റ്റ് മീഡിയ അസോസിയേഷൻ കോട്ടയം ജില്ലാ ജോയിന്റ് സെക്രട്ടറി മുഹമ്മദ് ഷായെ മർദ്ദിച്ച കേസിൽ വധശ്രമത്തിന് കേസെടുക്കണമെന്നും പ്രതിയെ ഉടനെ അറസ്റ്റ് ചെയ്യണമെന്നും ജേർണ്ണലിസ്റ്റ് മീഡിയ അസോസിയേഷൻ കോട്ടയം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
വിദേശത്തു നിന്നും നാട്ടിലെത്തി സംഘർഷത്തിൽ പങ്കെടുത്ത പ്രതിയെ അറസ്റ്റിനു മുമ്പ് വിദേശത്തേക്ക് കടത്താനുള്ള ശ്രമം നടക്കുന്നുണ്ട്. കേസിനെ ലഘൂകരിക്കാനുള്ള എന്ത് നടപടിക്കെതിരെയും പോലീസ് സ്റ്റേഷൻ മാർച്ച് അടക്കമുള്ള സമരപരിപാടികളുമായി സംഘടന രംഗത്തുവരുമെന്നും യോഗം അധികാരികൾക്ക് മുന്നറിയിപ്പ് നൽകി.
സംഭവത്തിൽ ഇടപെടൽ ആവശ്യപ്പെട്ട് അസോസിയേഷൻ കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി.
മാധ്യമപ്രവർത്തകനെതിരായ ആക്രമണം : പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യണം ; ശക്തമായ നടപടി ആവശ്യപ്പെട്ട് ജേർണലിസ്റ്റ് മീഡിയ അസോസിയേഷൻ കോട്ടയം ജില്ലാ കമ്മിറ്റി
Advertisement
Advertisement
Advertisement