തിരക്ക് രൂക്ഷമായതോടെ കോട്ടയം സ്വദേശിനി സുപ്രിയ ട്രെയിനിലെ തിരക്കിനിടെ തലചുറ്റി വീഴുകയായിരുന്നു. കൂടെയുള്ളവര്‍ പ്രാഥമിക ശുശ്രൂഷ നല്‍കി.
തിങ്കള്‍ രാവിലെ മുളന്തുരുത്തിക്കും ചോറ്റാനിക്കര സ്റ്റേഷനും ഇടയിലായിരുന്നു സംഭവം. പലപ്പോഴും വാതില്‍പ്പടിയില്‍ തൂങ്ങി നിന്നാണ് പലരുടെയും യാത്ര. ഇത് അപകടസാധ്യതയും വര്‍ധിപ്പിക്കുന്നു. മെമുവിലെ തിരക്കുമൂലം ഏറ്റവുമധികം ദുരിതത്തിലാകുന്നത് കോട്ടയത്ത് നിന്നുള്ള യാത്രക്കാരാണ്.
നൂറുകണക്കിന് പേരാണ് ദിവസേന എറണാകുളത്തേക്കുള്ള യാത്രയ്ക്കായി മെമുവിനെ ആശ്രയിക്കുന്നത്. രാവിലത്തെ കൊല്ലം - എറണാകുളം മെമു, പാലരുവി എക്‌സ്പ്രസ്, കൊല്ലം എറണാകുളം സ്‌പെഷല്‍, വേണാട് എക്‌സ്പ്രസ് തുടങ്ങിയവയെല്ലാം തിങ്ങിനിറഞ്ഞാണ് സ്റ്റേഷനിലെത്തുന്നത്. അതിലെല്ലാം യാത്രക്കാര്‍ ശ്വാസംമുട്ടി നിന്നാണ് ജോലി സ്ഥലങ്ങളിലേക്ക് എത്തുന്നത്.
തിരക്ക് ഭയാനകം : കൊല്ലം - എറണാകുളം മെമുവില്‍ യാത്രക്കാരിക്ക് ദേഹാസ്വാസ്ഥ്യം
Advertisement

Advertisement

Advertisement

