breaking news New

കൊല്ലം കള്ളനോട്ട് കേസ് : ഒരു കോടി രൂപ നിക്ഷേപിച്ചത് ടിൻസി ; കള്ളപ്പണ ഇടപാട് തെളിയിക്കുന്ന ശബ്ദസന്ദേശങ്ങൾ ക്രൈംബ്രാഞ്ചിന്

കൊല്ലം കള്ളനോട്ട് കേസിൽ ക്രൈംബ്രാഞ്ചിന് നിർണായക തെളിവുകൾ ലഭിച്ചതായി റിപ്പോർട്ട്. കേസിലെ മുഖ്യപ്രതി സിബിയോണിന്റെ ഭാര്യ ടിൻസി അയച്ച ശബ്ദസന്ദേശങ്ങളാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്നത്. പണം സംബന്ധിച്ച ഇടപാട് കള്ളപ്പണമാണെന്ന് വ്യക്തമാക്കുന്ന ശബ്ദസന്ദേശങ്ങളാണ് അന്വേഷണത്തിൽ നിർണായകമായിരിക്കുന്നത്.

കേസുമായി ബന്ധപ്പെട്ട് ഒരു കോടി രൂപ നിക്ഷേപിച്ചത് ടിൻസിയാണെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇത്രയും വലിയ തുക ടിൻസി നേരിട്ട് ബാങ്കിലെത്തി നിക്ഷേപിച്ചതായാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. പണത്തിന്റെ ഉറവിടം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ബാങ്കും ടിൻസിക്ക് നോട്ടീസ് നൽകിയിരുന്നു.

സിബിയോണിനും ഭാര്യയ്ക്കുമായി രണ്ട് ബാങ്കുകളിലായി നാല് അക്കൗണ്ടുകളുണ്ടെന്നാണ് വിവരം. അക്കൗണ്ടുകളിലൂടെയുള്ള സാമ്പത്തിക ഇടപാടുകളും പണത്തിന്റെ ഉറവിടവും കേന്ദ്രീകരിച്ചാണ് ക്രൈംബ്രാഞ്ച് അന്വേഷണം മുന്നോട്ടുപോകുന്നത്.

അതിനിടെ, ജില്ലാ കോടതി ജാമ്യാപേക്ഷ തള്ളിയതിനു പിന്നാലെ ടിൻസി ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതിയിലെ ഹർജിയിൽ ഇനി എന്ത് നടപടിയുണ്ടാകുമെന്നതും ശ്രദ്ധേയമാണ്.

CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4