നെയ്യാറ്റിന്‍കര എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എ.കെ അജയകുമാറും സംഘവും ഓണക്കാലത്തിന് മുന്നോടിയായി നടത്തിയ സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി പഴയ ഉച്ചക്കടയില്‍ വാഹനപരിശോധനനടത്തുന്നതിനിടെ അതിവേഗത്തില്‍ നിര്‍ത്താതെ പോയ പിക്കപ്പ് വാനിനെ സംഘം പിന്‍തുടരുകയായിരുന്നു.
ഉച്ചക്കടക്ക് സമീപത്തുള്ള ആളൊഴിഞ്ഞ പുരയിടത്തില്‍ വാഹനം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പരിശോധനയില്‍ 69 കന്നാസുകളിലായി പെര്‍മിറ്റില്ലാതെ അനധികൃതമായി കടത്തിക്കൊണ്ട് വന്ന 2415 ലിറ്ററോളം മണ്ണെണ്ണ കണ്ടെടുത്തു. വാഹനവും മണ്ണെണ്ണയും ജിഎസ്ടി വകുപ്പിന് കൈമാറി. എക്‌സൈസ് സംഘത്തില്‍ പ്രിവന്റീവ് ഓഫീസര്‍ എം.എസ്. അരുണ്‍ കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ എം.പ്രവീണ്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ ഡ്രൈവര്‍ റ്റി.ഷിബു എന്നിവരും പങ്കെടുത്തു.
അനധികൃതമായി കടത്താൻ ശ്രമിച്ച മണ്ണെണ്ണ എക്‌സൈസ് സംഘം പിടികൂടി
Advertisement

Advertisement

Advertisement

