തിരുവല്ല: കേരളത്തിൻ്റെ പൈതൃകവും സാംസ്ക്കാരിക തനിമയും എന്നും നിലനിർത്തുവാൻ വിദ്യാർത്ഥി സമൂഹം തയ്യാറാകണമെന്ന് മുൻ എം.എൽ.എ ജോസഫ് എം പുതുശ്ശേരി.
യു.ആർ.ഐ പീസ് സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ എസ്.സി.എസ് സ്ക്കൂളിൽ നടന്ന 'കേരളീയം 2026 ' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഹെഡ്മിസ്ട്രസ് ആൻസി അച്ചൻകുഞ്ഞിൻ്റെ അധ്യക്ഷതയിൽ ഗീവർഗീസ് മാർ അഫ്രേം സഹായമെത്രാൻ മുഖ്യപ്രഭാഷണം നടത്തി.
ഡോ.ജോസഫ് ചാക്കൊ ,പ്രോഗ്രാം കൺവീനർ ഏ.വി.ജോർജ് ,റോയി വർഗീസ് ഇലവുങ്കൽ ,ബിജു കാഞ്ഞിരത്തുംമൂട്ടിൽ ,ശിമോനി ഏബൽ ,നിഷ മേരി ജോസഫ് ,മിനു മറിയം ആൻ്റണി ,ഷീന ഷിബു ,ശ്രീനാഥ് കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
ആൻ മരിയ സുനിൽ മാതൃഭാഷ പ്രതിജ്ഞയ്ക്ക് നേതൃത്വം നൽകി.
കേരളപ്പിറവിയോടനുബന്ധിച്ച് നടത്തിയ ഉപന്യാസ - പ്രസംഗ- ക്വിസ്സ് മത്സര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.