breaking news New

ജനപക്ഷത്തു നിന്ന് പ്രവർത്തിക്കുന്ന ഒരു സർക്കാരാണ് ഇന്ന് കേരളം ഭരിക്കുന്നത് : മന്ത്രി മോൻസ് ജോസഫ്

തിരുവല്ല/ കുറ്റൂർ : ജനങ്ങൾ മനസ്സിൽ ആഗ്രഹിക്കുന്ന തരത്തിലുള്ള വികസന പ്രവർത്തനം നടത്തുന്ന വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാർ കേരളം ഭരിക്കുമ്പോൾ അതിന് താഴെ തട്ടിലുള്ള പിന്തുണയേകാൻ രബീഷ് മോൻ രവിയുടെ വിജയം അനിവാര്യമാണെന്ന് മന്ത്രി മോൻസ് ജോസഫ്.

കുറ്റൂർ ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് ഓതറയിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി രബീഷ്മോൻ രവിയുടെ തിരഞ്ഞെടുപ്പ് കുടുംബ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

നാടാകെ മാറുകയാണെന്നും അതിന്റെ മാറ്റം തിരുവല്ലയിൽ കണ്ടു തുടങ്ങിയെന്നും മന്ത്രി കൂട്ടിച്ചേർത്തു.
തിരുവല്ല എംഎൽഎ അഡ്വ. വർഗീസ് മാമ്മൻ അധ്യക്ഷത വഹിച്ചു. ആന്റോ ആന്റണി എംപി മുഖ്യപ്രഭാഷണം നടത്തി.

ഡിസിസി ജനറൽ സെക്രട്ടറിമാരായ എബ്രഹാം കുന്നുകണ്ടത്തിൽ, രഘുനാഥ് കുളനട, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഈപ്പൻ കുര്യൻ , കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് ബിനു വി ഈപ്പൻ, മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി കെ പി കൊന്താലം,

കേരള കോൺഗ്രസ്‌ ഉന്നതാധികാര സമിതി അംഗങ്ങളായ തമ്പി കുന്നുകണ്ടത്തിൽ, സഖറിയ കരുവേലി, യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി വി ആർ രാജേഷ്, ജില്ലാ പ്രസിഡണ്ട് ബിനു കുരുവിള, ജില്ലാ പഞ്ചായത്ത് മെമ്പർ നീതു മാമൻ കൊണ്ടുർ, ജോ ഇലഞ്ഞിമൂട്ടിൽ, കെ എസ് എബ്രഹാം, പോൾ തോമസ്,ബിന്ദു കുഞ്ഞുമോൻ, ചെറിയാൻ സി.തോമസ്, സ്റ്റാൻലി സാമൂവേൽ,ജോസ് തേക്കാട്ടിൽ, ജിനു തോനകുഴി, മിനി മോഹൻ എന്നിവർ പ്രസംഗിച്ചു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4