breaking news New

ലഹരിവിരുദ്ധ സന്ദേശവുമായി കേരളത്തോൺ ; നവംബർ 12ന് പത്തനംതിട്ട തിരുവല്ലയിൽ റണ്ണർ ടീമിന് സ്വീകരണം

തിരുവല്ല: ലഹരിമുക്തവും ആരോഗ്യകരവുമായ കേരളം എന്ന സന്ദേശം ഉയർത്തി കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ സംഘടിപ്പിക്കുന്ന 'കേരളത്തോൺ' പത്തനംതിട്ട ജില്ലയിൽ എത്തുന്നു. നവംബർ 1 മുതൽ 14 വരെ നീളുന്ന പരിപാടിയുടെ ഭാഗമായി കേരളത്തിലെ 14 ജില്ലകളിലും ദിവസേന 42.2 കിലോമീറ്റർ വീതം ഫുൾ മാരത്തോൺ ഓടുകയാണ് 14 അംഗ സംഘം.

പത്തനംതിട്ട പുല്ലാട് സ്വദേശി ഉണ്ണികൃഷ്ണൻ രാഘവപ്പണിക്കർ ഉൾപ്പെടുന്ന സംഘത്തിന് നവംബർ 12 വ്യാഴാഴ്ച പത്തനംതിട്ടയുടെ മണ്ണിൽ സ്വീകരണം നൽകും.

അന്ന് പുലർച്ചെ 4.30ന് തിരുവല്ല കെഎസ്ആർടിസി ജംഗ്ഷനിൽനിന്ന് എസ്. സി എസ്. ജംഗ്ഷൻ വഴി ആരംഭിക്കുന്ന മാരത്തോൺ പുല്ലാട്, പൂവത്തൂർ, ആറന്മുള, കോഴഞ്ചേരി, മാരാമൺ, ചിറയിറമ്പ്, പുല്ലാട് നോർത്ത്, വെണ്ണിക്കുളം, പുറമറ്റം, ഇരവിപേരൂർ എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് രാവിലെ 10.30ന് തിരുവല്ല പുഷ്പഗിരി ജംഗ്ഷനിൽ സമാപിക്കും.

തുടർന്ന് എംപി ആന്റോ ആന്റണി, തിരുവല്ല എംഎൽഎ അഡ്വ. വർഗീസ് മാമൻ, പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആനന്ദ് ആർ, പുഷ്പഗിരി സി.ഒ. ബിജു വർഗീസ്, മുൻസിപ്പൽ ചെയർമാൻ ലേഖ എസ്., തിരുവല്ല ഡിവൈഎസ്പി സന്തോഷ് പി.ആർ., സുദർശനം ഹോസ്പിറ്റൽ എംഡി ഡോ. ബി.ജി. ഗോകുലൻ തുടങ്ങി ജനപ്രതിനിധികൾ, പോലീസ്-എക്സൈസ് ഉദ്യോഗസ്ഥർ, സന്നദ്ധ സംഘടനാ പ്രവർത്തകർ, പൗരപ്രമുഖർ എന്നിവർ പങ്കെടുക്കുന്ന ചടങ്ങിൽ റണ്ണർ ടീമിന് സ്വീകരണം നൽകും.

ബോഡി ബിൽഡേഴ്സ് സംസ്ഥാന പ്രസിഡന്റ് ബാബു ചെറിയാൻ, വൈഎംസിഎ തിരുവല്ല സബ് റീജിയൻ ചെയർമാൻ ജോജി പി. തോമസ് എന്നിവരും പരിപാടിയിൽ പങ്കുചേരും.

കേരളത്തോണിന്റെ പത്തനംതിട്ട ജില്ലയിലെ സംഘാടക പ്രവർത്തനങ്ങൾക്ക് കുര്യൻ ചെറിയാൻ, മണിക്കുട്ടൻ നായർ, മധുസാർ, മാത്യൂസ് എം. ജേക്കബ്, ജേക്കബ് മാത്യു എന്നിവർ നേതൃത്വം നൽകും.

'Say No Drugs – For a Healthy Keralam' എന്ന സന്ദേശത്തിലൂടെ ലഹരിക്കെതിരായ ബോധവൽക്കരണവും ആരോഗ്യകരമായ ജീവിതശൈലിയുടെ പ്രചാരണവുമാണ് കേരളത്തോണിന്റെ ലക്ഷ്യം.

🖥️ CENTRAL MEDIA NEWS DESK | 🌐www.cmediaonline.in


Image

സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4