പാലക്കാട് : ഇന്നു പുലര്‍ച്ചെ നാലരയോടെ പട്ടാമ്പി മാര്‍ക്കറ്റിനു മുന്നിലാണു സംഭവം.
പെരിന്തല്‍മണ്ണയില്‍നിന്നു കോട്ടയത്തേക്കു പോകുകയായിരുന്ന ബസിനാണു തീപിടിച്ചത്. തീയും പുകയും ഉയരുന്നത് കണ്ട് യാത്രക്കാര്‍ ഇറങ്ങിയോടിയതിനാല്‍ ആര്‍ക്കും പരുക്കില്ല.
പട്ടാമ്പി പൊലീസും അഗ്‌നിരക്ഷാസേനയും എത്തി തീ അണച്ചു. ബസ് ഭാഗികമായി കത്തി നശിച്ചിട്ടുണ്ട്. അപകടത്തെ തുടര്‍ന്ന് ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു.
ഓടിക്കൊണ്ടിരിക്കെ കെഎസ്ആർടിസി ബസിന് തീപിടിച്ചു ; പാലക്കാട് പട്ടാമ്പിയിൽ വൻ ദുരന്തം ഒഴിവായി, യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു
Advertisement
Advertisement
Advertisement