ഒറ്റപ്പാലം: വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാൻ വൈകുന്നതിനെക്കുറിച്ച് അന്വേഷിച്ചതിന് കെഎസ്ഇബി ജീവനക്കാർ വീട്ടിലെത്തി ദമ്പതികളെ മർദ്ദിച്ചതായി പരാതി. കയറമ്പാറ മൂർക്കനാട് സ്വദേശികളായ ജേക്കബിനും ഭാര്യ ലതയ്ക്കുമാണ് മർദ്ദനമേറ്റത്.
വീട്ടിൽ കിടപ്പുരോഗിയുള്ളതിനാൽ വൈദ്യുതി എപ്പോൾ പുനഃസ്ഥാപിക്കുമെന്ന് അറിയാനാണ് ജേക്കബ് കെഎസ്ഇബി ഓഫീസിലേക്ക് വിളിച്ചത്. ഉച്ചയ്ക്ക് മുമ്പ് മുടങ്ങിയ വൈദ്യുതി പത്തുമിനിറ്റിനുള്ളിൽ പുനഃസ്ഥാപിക്കുമെന്നായിരുന്നു ആദ്യ മറുപടി.
എന്നാൽ അരമണിക്കൂർ കഴിഞ്ഞിട്ടും വൈദ്യുതി എത്തിയില്ല. തുടർന്ന് വീണ്ടും ഓഫീസിലേക്ക് വിളിച്ചെങ്കിലും ഫോൺ എടുത്തില്ലെന്നാണ് ജേക്കബിന്റെ ആരോപണം. ഇതോടെ തുടർച്ചയായി വിളിക്കേണ്ടിവന്നു. ഈ ഫോൺവിളികളിൽ പ്രകോപിതരായ ജീവനക്കാർ പിന്നീട് വീട്ടിലെത്തി തങ്ങള ഇരുവരെയും മർദ്ദിക്കുകയായിരുന്നുവെന്ന് ജേക്കബ് പറയുന്നു.
പരിക്കേറ്റ ദമ്പതികൾ നിലവിൽ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ കുടുംബം ഒറ്റപ്പാലം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ തുടർനടപടികൾ പ്രതീക്ഷിക്കുന്നു.
CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in
വൈദ്യുതി മുടക്കത്തെക്കുറിച്ച് ചോദിച്ചു ; പ്രകോപിതരായ കെഎസ്ഇബി ജീവനക്കാർ വീട്ടിലെത്തി ദമ്പതികളെ മർദ്ദിച്ചതായി പരാതി!
Advertisement
Advertisement
Advertisement