breaking news New

സ്ത്രീയോട് അപമര്യാദയായി പെരുമാറിയ കെ.എസ്.ഇ.ബി ജീവനക്കാരൻ അറസ്റ്റിൽ

പത്തനംതിട്ട / കോന്നി:
സ്ത്രീയോട് അപമര്യാദയായി പെരുമാറിയ കേസിൽ വകയാർ കെ.എസ്.ഇ.ബി ഓഫീസിലെ ജീവനക്കാരനെ കോന്നി പോലീസ് അറസ്റ്റ് ചെയ്തു.

തിരുവനന്തപുരം വട്ടപ്പാറ വില്ലേജ്, കാലിക്കോണം രേവതി വീട്ടിൽ അപ്പുവിന്റെ മകൻ ചന്ദ്രബാബു (52) ആണ് അറസ്റ്റിലായത്.

കോന്നി പോലീസ് സ്റ്റേഷൻ പരിധിയിലെ വകയാറിൽ നവംബർ 14-ന് വൈകിട്ട് 4.30-ഓടെയാണ് സംഭവം. 40 വയസ്സുള്ള പരാതിക്കാരിയോട് പ്രതി അപമര്യാദയായി പെരുമാറുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായാണ് പരാതി.

സബ് ഇൻസ്പെക്ടർമാരായ ശ്യാം (SHO), ഷൈജു, സീനിയർ സിവിൽ പോലീസ് ഓഫീസർ ധനൂപ്, സിവിൽ പോലീസ് ഓഫീസർമാരായ പ്രമോദ്, ജോമോൻ എന്നിവർ അടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

സംഭവത്തിൽ കോന്നി പോലീസ് പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തുകയും സ്ത്രീയോട് അപമര്യാദയായി പെരുമാറിയത് ഉൾപ്പെടെയുള്ള വിവിധ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

പത്തനംതിട്ട ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി-II-ൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4