ബെവ്‌കോയുടെ ഈ നീക്കം സർക്കാരിന്റെ പ്രഖ്യാപിത നയങ്ങൾക്ക് തികച്ചും വിരുദ്ധമാണെന്ന് സമിതി ആരോപിച്ചു.
മെട്രോ സ്റ്റേഷനുകളിൽ ആരംഭിക്കുന്ന ഈ പദ്ധതി പിന്നീട് മറ്റ് ഔട്ട്‌ലെറ്റുകളിലേക്കും ബസ് സ്റ്റേഷനുകളിലേക്കും പൊതുസ്ഥലങ്ങളിലേക്കും വ്യാപിക്കാൻ ഇടയാക്കുമെന്നും സംഘടന ആശങ്ക പ്രകടിപ്പിച്ചു. റെയിൽവേ സ്റ്റേഷനുകളുടെ 500 മീറ്റർ ചുറ്റളവിൽ മദ്യശാലകളോ മദ്യപരോ പ്രവേശിക്കാൻ പാടില്ലെന്ന റെയിൽവേ നിയമം നിലനിൽക്കെയാണ് യാത്രക്കാർക്ക് മദ്യം ലഭ്യമാക്കാൻ ബെവ്‌കോ നീക്കം നടത്തുന്നത്.
ഇക്കാര്യത്തിൽ റെയിൽവേ തങ്ങളുടെ നയം വ്യക്തമാക്കണമെന്ന് കെ.സി.ബി.സി മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറി ആവശ്യപ്പെട്ടു. ഒരു വശത്ത് പൊതുജനങ്ങളുടെയും സംഘടനകളുടെയും അഭിപ്രായം തേടുകയും മറു വശത്ത് മദ്യം വിറ്റഴിക്കാൻ പുതിയ വഴികൾ കണ്ടെത്തുകയും ചെയ്യുന്നത് സംശയത്തിന് ഇടയാക്കുന്നു. പൊതുജനാരോഗ്യത്തിനാണ് മുൻഗണന നൽകേണ്ടതെന്നും കെ.സി.ബി.സി വ്യക്തമാക്കി.
ബെവ്‌കോയുടെ സെൽഫ് വെൻഡിംഗ് മെഷീൻ നീക്കത്തിനെതിരെ കെ.സി.ബി.സി മദ്യവിരുദ്ധ സമിതി ; സംസ്ഥാന നേതൃയോഗത്തിൽ പ്രതിഷേധം
Advertisement
Advertisement
Advertisement