കണ്ണൂർ :
പരിയാരം അമ്മാനപ്പാറയില്‍ ചുടല-മാതമംഗലം റോഡിലാണ്
ബൈക്കപകടത്തില്‍ യുവാവ് ദാരുണമായി മരിച്ചത്.
വായാട്ടുപറമ്പ് ജങ്ഷനിലെ സുരേഷ്-സ്മിത ദമ്പതികളുടെ മകന്‍ അഭിനവ് സുരേഷാ (19) ണ് മരിച്ചത്. ബുധനാഴ്ച്ച രാവിലെ ഏഴരയോടെയായിരുന്നു അപകടം.
പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ കഴിയുന്ന രോഗിയായ അമ്മയെ കണ്ട് വായാട്ടുപറമ്പിലെ വീട്ടിലേക്ക് ബൈക്കില്‍ മടങ്ങുകയായിരുന്നു. മുടിക്കാനം ജംഗ്ഷനില്‍ വെച്ച് അഭിനവ് ഓടിച്ച ബൈക്ക് നിയന്ത്രണംവിട്ട് മുന്നില്‍ പോവുകയായിരുന്ന കെ.എല്‍-59 എഫ് 9727 ചെങ്കല്‍ ലോറിയില്‍ ഇടിച്ച് നിയന്ത്രണംവിട്ട് എതിരെ മണല്‍കയറ്റി മാതമംഗലം ഭാഗത്തുനിന്ന് വരികയായിരുന്ന ടോറസ് ലോറിക്കടിയിലേക്ക് വീഴുകയായിരുന്നു.
റോഡില്‍ തെറിച്ചുവീണ അഭിനവിന്റെ ശരീരത്തിലുടെ ലോറി കയറിയിറങ്ങി. തല ഉടലില്‍ നിന്ന് വേര്‍പെട്ട നിലയിലാണ്. മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം സംസ്‌ക്കരിക്കും.
അമ്മയെ കാണാനെത്തിയ യാത്ര അവസാനിച്ചത് മരണത്തിൽ ; പരിയാരത്ത് വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം
Advertisement
Advertisement
Advertisement