breaking news New

കോട്ടയം കാഞ്ഞിരപ്പള്ളിയിൽ മാധ്യമപ്രവർത്തകന് നേരെ ആക്രമണം ; ശക്തമായി പ്രതിഷേധിച്ച് ജെ.എം.എ

കാഞ്ഞിരപ്പള്ളി: കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക് കോളേജില്‍ കെ എസ് യു - എസ് എഫ് ഐ സംഘര്‍ഷം.

സംഘർഷം വീഡിയോയിൽ പകർത്തിയ മാധ്യമപ്രവര്‍ത്തകനെ പിന്നില്‍ നിന്നും തലയ്ക്കടിച്ചു വീഴ്ത്തി. എസ് എഫ് ഐ പ്രവർത്തകരെ സഹായിക്കാനെത്തിയ കാഞ്ഞിരപ്പള്ളിയിലെ ഡി വൈ എഫ് ഐ പ്രവർത്തകനാണ് മർദ്ധിച്ചത് എന്നാണ് ആരോപണം.

കാഞ്ഞിരപ്പള്ളിയിൽ നിന്നും വാർത്തകൾ പ്രസിദ്ധീകരിക്കുന്ന ക്രിട്ടിക്കൽ ടൈംസ് ന്യൂസിന്റെ പ്രധിനിധി മുഹമ്മദ്‌ ഷായ്ക്കാണ് മർദ്ധനമേറ്റത്. കാഞ്ഞിരപ്പള്ളിയിലെ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം ഇദ്ദേഹത്തെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആദ്യം മുതൽ പ്രവർത്തകരുടെ ഭാഗത്തു നിന്നും മാധ്യമ പ്രവർത്തകർക്ക് നേരെ ഭീഷണി ഉണ്ടായിരുന്നു. തുടർന്നു മാറി നിന്ന് വാർത്തകൾ റിപ്പോർട്ട്‌ ചെയ്യുന്നതിനിടെ പിന്നിൽ നിന്നും തലയ്ക്കടിക്കുകയായിരുന്നു.

മാധ്യമപ്രവർത്തകന് നേരെയുണ്ടായ ആക്രമണത്തിൽ ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയും , കോട്ടയം ജില്ലാ കമ്മിറ്റിയും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

ഇത്തരം ആക്രമണങ്ങൾ പരിഷ്കൃത സമൂഹത്തിന് യോജിച്ചതല്ലെന്നും സ്വതന്ത്ര മാധ്യമപ്രവർത്തനത്തിന് നേരെയുള്ള കടന്നുകയറ്റമാണെന്നും സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു.
കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ബന്ധപ്പെട്ട അധികാരികൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും മാധ്യമപ്രവർത്തകർക്ക് ഭയരഹിതമായി ജോലി ചെയ്യാനുള്ള സാഹചര്യം ഉറപ്പാക്കണമെന്നും ജെ.എം.എ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4